ലണ്ടൻ: ഇറാഖ്അധിനിവേശത്തിന് മുൻപ്രധാനമന്ത്രി ടോണി െബ്ലയർ എടുത്ത തീരുമാനം രാജ്യതാൽപര്യത്തിന് എതിരായിരുെന്നന്ന് സർ ജോൺ ചിൽകോട്ട്. ബി.ബി.സിയുടെ രാഷ്ട്രീയകാര്യ എഡിറ്റർ ലോറ കെൻസ്ബർഗുമായി നടന്ന അഭിമുഖത്തിലാണ് ഇറാഖിയുദ്ധത്തിൽ ബ്രിട്ടെൻറ പങ്കിനെ കുറിച്ചന്വേഷിക്കുന്ന ചിൽകോട്ട് കമീഷൻ ചെയർമാൻ സർ ജോൺ ചിൽകോട്ട് മുൻ പ്രധാനമന്ത്രി ടോണിെബ്ലയറിെൻറ യുദ്ധതീരുമാനത്തെ രൂക്ഷമായി വിമർശിച്ചത്.
കഴിഞ്ഞ ജൂലൈയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ദീർഘകാലമായി ചിൽകോട്ട് മൗനം പാലിക്കുകയായിരുന്നു. യുദ്ധത്തിലേക്ക് നയിച്ച വൈകാരികവും സത്യസന്ധവുമായ സംഭവങ്ങളെ മൊത്തത്തിൽ വിലയിരുത്തുേമ്പാൾ അതിൽ ചില സത്യങ്ങളുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ടോണി െബ്ലയർ എല്ലായ്പ്പോഴും ഒരു അഭിഭാഷകനായിരുന്നുവെന്നും വൈകാരികതയിൽനിന്ന് സത്യം കണ്ടെത്തുന്നതിനുപകരം അഭിപ്രായ രൂപവത്കരണത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതെന്നും ചിൽകോട്ട് വിശദീകരിച്ചു.
ഏഴ് വർഷം നീണ്ട അന്വേഷണത്തിൽ െബ്ലയർ പൊതുപ്രവർത്തകൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും സത്യസന്ധനായിരുന്നോ എന്ന ചോദ്യത്തിന് അൽപം നീരസത്തോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഒരു പ്രധാനമന്ത്രി തെൻറ രാജ്യത്തെ യുദ്ധമുഖത്തേക്ക് നയിക്കുേമ്പാൾ അത് ആണായാലും പെണ്ണായാലും അത് പൂർണമായും രാജ്യതാൽപര്യത്തിന് അനുകൂലമായിരിക്കണം. എന്നാൽ, ഇറാഖ്വിഷയത്തിൽ അങ്ങനെയായിരുന്നുവെന്ന് താൻ വിശ്വസിക്കുന്നില്ല. സദ്ദാം ഹുസൈൻ കൂട്ടനശീകരണം വരുത്താൻ ശേഷിയുള്ള ആയുധം നിർമിച്ചിരിക്കുന്നുവെന്ന വാദത്തിെൻറ അടിസ്ഥാനത്തിലാണ് ബ്രിട്ടൻ ഇറാഖിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്.
അതേസമയം, അത്തരത്തിലുള്ള ഒരു ഭീഷണിയും സദ്ദാമിെൻറ ഭാഗത്ത് നിന്ന് ബ്രിട്ടന് നേരിടേണ്ടിവന്നിട്ടില്ലെന്നാണ് അന്വേഷണറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തെറ്റായ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് െബ്ലയർ സ്വന്തം രാജ്യത്തെ യുദ്ധത്തിലേക്ക് നയിച്ചത്.യുദ്ധവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണകമീഷന് മുമ്പാകെ നൽകിയ മൊഴിയിൽ താങ്കളുടെ കണ്ടെത്തലിനെ െബ്ലയർ നിരാകരിക്കുന്നുണ്ടെന്നും ആ നിലക്ക് അദ്ദേഹം യുദ്ധവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ടോ എന്നുമുള്ള ചോദ്യത്തിന് തീർച്ചയായും ഉണ്ടെന്നായിരുന്നു ചിൽകോട്ടിെൻറ മറുപടി. പേക്ഷ, അത് അദ്ദേഹത്തിെൻറ സ്വന്തം കഴ്ചപ്പാടിനെ ന്യായീകരിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.