ലണ്ടൻ: 500ഒാളം പേർക്ക് ഒരേ സമയം പുറത്തെത്താൻ ഒരു ഗോവണി മാത്രമുള്ളപ്പോൾ പോംവഴികളടഞ്ഞ മാതാവ് പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്താൻ ഇതല്ലാതെ എന്തു ചെയ്യും? അഗ്നിവിഴുങ്ങിയ ഗ്രെൻഫെൽ ടവറിെൻറ 10ാം നിലയിൽനിന്നാണ് ഒരു സ്ത്രീ താഴെ ആകാംക്ഷയോടെ കാത്തുനിന്നവർക്കിടയിലേക്ക് തെൻറ കുഞ്ഞിനെ ഇട്ടുകൊടുത്തത്.
ആൾക്കൂട്ടത്തിനിടയിൽനിന്ന് ഒരാൾ ഒാടിവന്ന് കൈപ്പിടിയിലൊതുക്കിയ കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് പരിസരത്തുണ്ടായിരുന്നവർ പറഞ്ഞു. ചാമ്പലായ കെട്ടിടത്തിൽനിന്ന് രക്ഷപ്പെടാൻ നിരവധിപേരാണ് താഴോട്ടുചാടിയത്. ഇവരിൽ ചിലർക്കെങ്കിലും അപകടത്തിൽ ജീവൻ നഷ്ടമായത് കണ്ടുനിന്നവരുടെ വേദനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.