അയാ സോഫിയയിൽ  86 വർഷത്തിനിടെ ആദ്യ നമസ്​കാരം; പ​ങ്കെടുത്ത്​ ഉർദുഗാൻ

ഇസ്​തംബൂൾ: തുർക്കിയിലെ ചരിത്ര പ്രസിദ്ധമായ അയാ സോഫിയയിൽ 86 വർഷത്തിനിടെ ആദ്യമായി മുസ്​ലിംകളുടെ നമസ്​കാരം നടന്നു. ഇസ്​തംബൂളി​​െൻറ അടയാളമായ അയാ സോഫിയ ഈ മാസം ആദ്യം മുസ്​ലിം പള്ളിയാക്കി വീണ്ടും മാറ്റിയ ശേഷം നടക്കുന്ന ആദ്യത്തെ ജുമുഅ നമസ്​കാരത്തിൽ പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ പ​ങ്കെടുത്തു. 

1930ൽ പള്ളിയെ മ്യൂസിയമാക്കി മാറ്റിയ നടപടി നിയമവിരുദ്ധമാണെന്ന്​ ഉന്നതകോടതി വിധിച്ചതിനു പിന്നാലെയാണ്​ 1500 വർഷം പഴക്കമുള്ള അയാ സോഫിയ വീണ്ടും മുസ്​ലിംകൾക്ക്​ ആരാധനക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്​. ‘യുനെസ്​കോ’ ലോക പൈതൃകപട്ടികയിൽ പെടുത്തിയ കെട്ടിടമാണിത്​. ബൈസാൻറിയൻ ചക്രവർത്തി ജസ്​റ്റീനിയൻ ഒന്നാമൻ ആണ്​ 537ൽ അയാ സോഫിയ ക്രിസ്​തീയ ദേവാലയം നിർമിക്കുന്നത്​. എന്നാൽ, 1453ൽ കോൺസ്​റ്റാൻറിനോപ്പിൾ 1453ൽ ഒ​ട്ടോമൻ അധീനതയിലായതോടെ ഇത്​ മുസ്​ലിം പള്ളിയാക്കി മാറ്റി. നൂറ്റാണ്ടുകൾ പള്ളിയായിരുന്ന ഇവിടം ആധുനിക മതേതര തുർക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന മുസ്​തഫ കമാൽ അതാതുർക്​ ആണ്​ മ്യൂസിയം ആക്കി മാറ്റിയത്​. ഇത്​ വലിയ പിഴവായിരുന്നുവെന്ന്​ ഉർദു​ഗാൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.

വെള്ളിയാഴ്​ച നടന്ന ചരിത്രപ്രാധാന്യമുള്ള നമസ്​കാരത്തിൽ നിരവധി സ്​ത്രീ പുരുഷന്മാർ പ​ങ്കെടുത്തു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രാർഥന. പ്രാർഥനക്കെത്തുന്നവർ മുഖാവരണവും മുസല്ലയും മാത്രമല്ല, ക്ഷമയും പരസ്​പര ധാരണയും സ്വയം കരുതണമെന്ന്​ ഇസ്​തംബൂൾ ഗവർണർ അലി യെർലികയ അഭ്യർഥിച്ചിരുന്നു. 

അയാ സോഫിയ പള്ളിയായി മാറിയെങ്കിലും ഇവിടെ എല്ലാവിഭാഗത്തിൽ പെട്ട മതവിശ്വാസികളെയും സ്വീകരിക്കുമെന്ന്​ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്​. ടൂറിസ്​റ്റുകൾക്കും തുറന്നുകൊടുക്കും. നമസ്​കാര സമയത്ത്​ കെട്ടിടത്തിനകത്തുള്ള ക്രിസ്​തീയ രൂപങ്ങൾ മറയ്​ക്കാനാണ്​ തീരുമാനം. ഇനിമുതൽ അഞ്ചു നമസ്​കാരങ്ങളും തടസ്സമില്ലാതെ നടത്തും. തുർക്കിയുടെ തീരുമാനത്തിനെതിരെ യു.എസ്​, യൂറോപ്യൻ യൂനിയൻ, റഷ്യ, വിവിധ ചർച്ചുകളുടെ നേതാക്കൾ തുടങ്ങിയവരും ‘യു​െനസ്​കോ’യും രംഗത്തുവന്നിട്ടുണ്ട്​. 

Full View
Tags:    
News Summary - Muslim prayers in Hagia Sophia for first time in 86 years -worldnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.