ലണ്ടൻ: നാറ്റോയുടെ ഡിസംബർ സമ്മേളനത്തിന് ലണ്ടൻ വേദിയാവും. നാറ്റോ അംഗരാജ്യങ്ങൾക്കി ടയില്‍ വിവിധ വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ചേരുന്ന സമ്മേളനത്ത ിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.
നേരത്തേ ജൂലൈയിൽ, ആസ്ഥാനമായ ബ്രസൽസിൽ ചേർന്ന സമ്മേളനത്തിൽ സഖ്യത്തിെൻറ പ്രതിരോധ ഫണ്ടിലേക്ക് ജർമനിയുൾെപ്പടെയുള്ള രാജ്യങ്ങൾ നൽകുന്ന വിഹിതത്തിൽ കുറവുവന്നതായി ട്രംപ് കുറ്റപ്പെടുത്തുകയുണ്ടായി. അംഗരാജ്യങ്ങൾക്ക് റഷ്യയോട് വിധേയത്വം കൂടിവരുന്നതായും അന്ന് അമേരിക്ക ആരോപിച്ചിരുന്നു.
നാറ്റോയുടെ പ്രശ്നങ്ങൾ ചർച്ചക്ക് വെക്കാൻ പറ്റിയ അവസരമാണ് ലണ്ടൻ സമ്മേളനമെന്ന് സ്റ്റോൾട്ടൻബർഗ് പറഞ്ഞു. നാറ്റോയുടെ ആദ്യ ആസ്ഥാനം സ്ഥിതി ചെയ്തിരുന്നത് ലണ്ടനിലായിരുന്നു. നാറ്റോയുടെ 12 സ്ഥാപക രാജ്യങ്ങളിൽ ഒന്നായ ബ്രിട്ടന് സഖ്യരാജ്യങ്ങളിൽ അനിഷേധ്യ സ്ഥാനമാണുള്ളതെന്നും ജെൻസ് സ്റ്റോൾട്ടൻബർഗ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.