ഗസ്സ സിറ്റി: ഫലസ്തീൻ ജനതയുടെ െഎക്യം വിളംബരംചെയ്ത് പ്രധാനമന്ത്രി റാമി ഹംദുല്ലയുടെ ഗസ്സ സന്ദർശനം. വെസ്റ്റ് ബാങ്ക് കേന്ദ്രമായുള്ള ഫലസ്തീൻ അതോറിറ്റിയും ഗസ്സ ഭരിക്കുന്ന ഹമാസും തമ്മിലുള്ള അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായാണ് സുപ്രധാന നീക്കം. സന്ദർശനം ചരിത്ര നിമിഷമാണെന്ന് ഹംദല്ല വിശേഷിപ്പിച്ചു. ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ നിർദേശപ്രകാരം ഗസ്സയുടെ ഹൃദയത്തിൽ നിന്നുകൊണ്ട് ലോകത്തോട് ചില കാര്യങ്ങൾ പറയാനാണ് എത്തിയതെന്നും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ െഎക്യം ഇല്ലാതെ വെസ്റ്റ് ബാങ്കിനും ഗസ്സക്കും നിലനിൽക്കാനാവില്ലെന്നും ഹംദല്ല പറഞ്ഞു. ഒത്തൊരുമയോടെ മുന്നോട്ടുപോയാൽ മാത്രമെ ലക്ഷ്യങ്ങൾ നേടാനും ഫലസ്തീനിെൻറ രാഷ്ട്രീയ സംവിധാനത്തെ സംരക്ഷിക്കാനും കഴിയുകയുള്ളൂവെന്നും ഹംദല്ല കൂട്ടിച്ചേർത്തു.
ഗസ്സ മുനമ്പിെല ഫതഹ് അനുകൂല പ്രവർത്തകരുടെ തൊഴിൽസുരക്ഷയുൾപെടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് കമ്മിറ്റികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രണ്ടുവർഷത്തിനിടെ ആദ്യമായാണ് ഹംദുല്ലയുടെ ഗസ്സ സന്ദർശനം. 2014ലെ ഗസ്സ യുദ്ധത്തിൽ ഇസ്രായേൽ കൂട്ടക്കൊല നടത്തിയ ഷുജാഇയ്യ മേഖലയിലും ഹംദല്ല സന്ദർശനം നടത്തും.
ഇസ്രായേലിലേക്കുള്ള ഇൗജിപ്ഷ്യൻ അംബാസഡർ ഹാസിം ഖൈറാതിെൻറ നേതൃത്വത്തിലുള്ള സംഘം ഇൗ അനുരഞ്ജന ശ്രമങ്ങൾ വിലയിരുത്തും. കഴിഞ്ഞ മാസം ഇൗജിപ്ത് തലസ്ഥാനമായ കൈറോയിൽ ഹമാസ്-ഫതഹ് നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി ഗസ്സയിലെ ഹമാസ് ഭരണകൂടം പിരിച്ചുവിട്ടിരുന്നു. ഇതിെൻറ തുടർച്ചയായാണ് സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.