ലണ്ടൻ: ബ്രെക്സിറ്റിനുശേഷവും യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യു.കെയിൽ തങ്ങാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. തെൻറ ബ്രെക്സിറ്റ് നിലപാടുകളിൽ ഏറെ വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് ബ്രസ്സൽസിൽ നടന്ന ഉച്ചകോടിയിൽ അവരുടെ വാഗ്ദാനം. ബ്രെക്സിറ്റോടെ യൂറോപ്യൻ യൂനിയനിൽനിന്നും ബ്രിട്ടൻ പുറത്തുപോവാനൊരുങ്ങുന്നത് ഇവിടെയുള്ള ഇ.യു പൗരന്മാരിൽ ആശങ്കയേറ്റിയിരുന്നു. ഏകദേശം 30 ലക്ഷം യൂറോപ്യൻ വംശജരാണ് ഇവിടെ സ്ഥിരതാമസക്കാരായുള്ളത്.
യു.കെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ശേഷം ആദ്യമായാണ് തെരേസ മേയ് യൂറോപ്യൻ യൂനിയൻ നേതാക്കളെ അഭിസംബോധന ചെയ്യുന്നത്. ആരുംതന്നെ കുടുംബത്തെ വേർപെടുത്തി രാജ്യം വിട്ടുപോവണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറഞ്ഞു. യു.െക പ്രതിനിധാനം ചെയ്യുന്നത് നീതിപൂർവവും ഗൗരവതരവുമായ കാര്യങ്ങളാണ്. ഇവിടെ താമസിച്ച് തൊഴിലിലൂടെയും ജീവിതത്തിലൂടെയും സംഭാവനകൾ അർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ഉറപ്പായും സാധ്യമാവുമെന്നും അവർ ഉൗന്നിപ്പറഞ്ഞു. ഇതോടെ യൂറോപ്യൻ പൗരന്മാരും ബ്രിട്ടീഷുകാർക്കു തുല്യമായി രാജ്യത്ത് പരിഗണിക്കപ്പെേട്ടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.