ലണ്ടൻ: ബ്രിട്ടീഷ് പാർലമെൻറിന് സമീപം ഭീകരാക്രമണത്തിൽ സ്ത്രീയും പൊലീസുകാരനുമടക്കം നാല് പേർ മരിച്ചു. ആക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. വെസ്റ്റ്മിനിസ്റ്റർ പാലത്തിന് മുകളിൽ അതിവേഗത്തിൽ സഞ്ചരിച്ച കാറിടിച്ചാണ് സ്ത്രീ മരിച്ചത്. കാറിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. വെടിവെപ്പിലടക്കം 20ഒാളം പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരിൽ മൂന്ന് ഫ്രഞ്ച് വിദ്യാർഥികളുമുണ്ട്.
പൊലീസുകാരനെ കുത്തിയയാൾ തന്നെയാണോ കാറിൽ സഞ്ചരിച്ചതെന്ന് വ്യക്തമല്ല. രണ്ടുപർ സഞ്ചരിച്ച കാർ പാർലമെൻറിന് തൊട്ടരികെ എത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ശേഷമാണ് ലണ്ടൻ നഗരത്തെ ഞെട്ടിച്ച ആക്രമണങ്ങളുണ്ടായത്. പാർലമെൻറിെൻറ അധോസഭയുെട മുന്നിൽ ജോലിയിലുണ്ടായിരുന്ന പൊലീസുകാരനാണ് കുത്തേറ്റത് മരിച്ചത്. ഇദ്ദേഹം കുത്തേറ്റ് വീണയുടൻ പൊലീസ് ആക്രമിയെ വെടിവെച്ചു. ആക്രമണം നടത്തിയയാൾ ഏഷ്യൻ വംശജനാണെന്നാണ് വിവരം. ഭീകരാക്രമണമാണെന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാനമന്ത്രി തെരേസ മേയ് അടക്കമുള്ള ഉന്നതെരല്ലാം സുരക്ഷിതരാണ്. ഭീതിവിതച്ച ആക്രമണത്തെ തുടർന്ന് അധോസഭ സമ്മേളനം ഉച്ചക്കുശേഷം റദ്ദാക്കി.
അപകടത്തെ തുടർന്ന് വെസ്റ്റ്മിനിസ്റ്റർ അടിപ്പാതയിലെ ഗതാഗതം പൊലീസ് തടഞ്ഞു. പാർലമെൻറ് ചത്വരത്തിൽ ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചില്ല. ബെൽജിയം ഭീകരാക്രമണത്തിെൻറ ഒന്നാംവാർഷികത്തിലാണ് ലണ്ടനിലെ ആക്രമണം.
UK Parliament shooting: @bbcnickrobinson spoke to a group of French teenagers who were traumatised by what they sawhttps://t.co/U6paTXLhbl pic.twitter.com/n0jg0nvXfD
— BBC News (UK) (@BBCNews) March 22, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.