വത്തിക്കാൻ സിറ്റി: ആമസോൺ മേഖലയിൽ കത്തോലിക്ക പുരോഹിതരുടെ ലഭ്യതക്കുറവ് പരിഹ രിക്കാൻ വിവാഹിതരായ പുരുഷന്മാരെ പുരോഹിതരാകാൻ അനുവദിക്കേണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞ വർഷം ഇവിടത്തെ ബിഷപ്പുമാർ ശരിവെച്ച തീരുമാനമാണ് മാർപാപ്പ തള്ളിയത്.
പൗരോഹിത്യത്തിന് ബ്രഹ്മചര്യം നിർബന്ധമാണ് എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മിഷനറി പ്രവർത്തനങ്ങളിൽ തൽപരരായവരെ ആമസോൺ മേഖല തെരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും കൂടുതൽ പുരോഹിതരെ ലഭിക്കാൻ പ്രാർഥന നടത്തണമെന്നും മാർപാപ്പ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.