റോം: യൂറോപ്പിെൻറ കോവിഡ് രോഗിയായി ഇറ്റലി മാറിയതിനു പിന്നാലെ വത്തിക്കാനിൽ ഫ്രാൻ സിസ് മാർപാപ്പക്ക് അസുഖം. ചെറിയ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ 83കാരനായ മാർപാപ്പ വിശ്രമ ത്തിലാണെന്ന് വാർത്ത കുറിപ്പിൽ അറിയിച്ചു.
കോവിഡ് ഭീഷണിയുണ്ടായിട്ടും ബുധനാഴ്ച റോമിലെ സെൻറ് പീറ്റേഴ്സ് ചത്വരത്തിലെ കുർബാനയിൽ മാർപാപ്പ വിശ്വാസികളുമായി ഹസ്തദാനം ചെയ്യുകയും ഒരു കുഞ്ഞിനെ ഉമ്മ വെക്കുകയും ചെയ്തിരുന്നു. രോഗം പുറത്തുവിട്ടതിനു പിന്നാലെ വ്യാഴാഴ്ച നടന്ന കുർബാനയിൽ അദ്ദേഹം പങ്കെടുത്തില്ല. കോവിഡ് പരിശോധന നടത്തിയോയെന്ന ചോദ്യത്തിന് വത്തിക്കാൻ അധികൃതർ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.