സൃ​ഷ്​​ടി​വാ​ദ​ത്തി​ന്​ വീണ്ടും പോ​പ്പ​ി​െൻറ തി​രു​ത്ത്​; പ​രി​ണാ​മ-​വി​സ്​​ഫോ​ട​ന സി​ദ്ധാ​ന്ത​ങ്ങ​ൾ ശ​രി​യെ​ന്ന്​ 

റോം: കത്തോലിക്ക സഭ കാലങ്ങളായി പിന്തുണച്ചുപോന്ന സൃഷ്ടിവാദത്തിന് പോപ്പിെൻറ തിരുത്ത്. പരിണാമ-വിസ്ഫോടന സിദ്ധാന്തങ്ങൾ ശരിയാണെന്നും ദൈവം മാന്ത്രികനല്ലെന്നുമാണ് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടത്. പോൻടിഫിഷ്യൽ അക്കാദമി ഒാഫ് സയൻസസിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിെൻറ പരാമർശം. 

ബൈബിളിലെ ഉൽപത്തി പുസ്തകം വായിക്കുേമ്പാൾ മാന്ത്രികവടി ഉപയോഗിച്ച് എന്തും പ്രവർത്തിക്കാൻ സാധിക്കുന്ന ജാലവിദ്യക്കാരനാണ് ദൈവം എന്ന് നാം സങ്കൽപിക്കും. എന്നാൽ, ഇതല്ല സത്യം. ലോകത്തിെൻറ ഉദ്ഭവത്തിന് കാരണമായി ഇന്ന് കണക്കാക്കുന്ന വിസ്ഫോടനവും സ്രഷ്ടാവിെൻറ ഇടപെടലും വിരുദ്ധമായ കാര്യങ്ങളല്ല. സൃഷ്ടി ദൈവത്തിെൻറ ഇടെപടൽ ആവശ്യപ്പെടുന്ന കാര്യമാണ്.

അതുപോലെ പ്രകൃതിയിലെ പരിണാമവും സൃഷ്ടിയും വിരുദ്ധമല്ല. കാരണം, പരിണാമത്തിനു വിധേയമാകുന്ന ജീവജാലങ്ങളുടെ സൃഷ്ടി ഇതിന് ആവശ്യമാണെന്നും മാർപാപ്പ പറഞ്ഞു. സൃഷ്ടിയെക്കുറിച്ചുള്ള കപടസിദ്ധാന്തങ്ങൾക്ക് മാർപാപ്പയുടെ പ്രസ്താവനയിലൂടെ അന്ത്യമായിരിക്കുകയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. 

ശാസ്ത്രത്തിന് വിരുദ്ധമായ സമീപനം സ്വീകരിക്കുന്ന പാരമ്പര്യമാണ് ക്രൈസ്തവ സഭക്കുള്ളത്. ഫ്രാൻസിസ് മാർപാപ്പയുടെ മുൻഗാമി ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇത്തരം സിദ്ധാന്തങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നതായി ആരോപണമുയർന്നിരുന്നു. എന്നാൽ, പരിണാമ-മഹാവിസ്ഫോടന സിദ്ധാന്തങ്ങളെ സ്വാഗതംചെയ്ത പയസ് ആറാമൻ മാർപാപ്പയുടെ വഴിയാണ് ഫ്രാൻസിസ് മാർപാപ്പയും പിന്തുടർന്നത്. പരിണാമം സിദ്ധാന്തത്തെക്കാൾ ഉപരി തെളിയിക്കപ്പെട്ട വസ്തുതയാണെന്ന് 1996ൽ േജാൺ പോൾ രണ്ടാമൻ മാർപാപ്പയും  പറഞ്ഞിരുന്നു. 

Tags:    
News Summary - pope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.