ബെർലിൻ: സാമൂഹിക അകലം പാലിച്ച് ജുമുഅ നടത്താനായി ബെർലിനിൽ മുസ്ലിംകൾക്ക് ചർച്ച് തുറന്നു നൽകി. 1.5 മീറ്റർ അകലം പാലിച്ച് ആരാധനാലയങ്ങളിൽ പ്രാർഥന നടത്താൻ മെയ് നാലുമുതൽ ജർമനി അനുവാദം നൽകിയിരുന്നു.
ബെർലിനിലെ നിയോകോൾ ജില്ലയിലെ ദാർ അസ്സലാം മസ്ജിദിന് സാമൂഹിക നിയന്ത്രണങ്ങൾ പാലിച്ച് ജുമുഅ നടത്താനുള്ള സൗകര്യങ്ങൾ ഇല്ലാതെ വന്നതോടെയാണ് സഹായവുമായി ക്രൂസ്ബർഗിലെ മാർത്ത ലൂഥറൻ ചർച്ച് രംഗത്തുവന്നത്.
ക്രിസ്തീയ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളുടെയും സംഗീത ഉപകരണങ്ങളുടെയും ഇടയിലുള്ള പ്രാർഥന മികച്ച അനുഭൂതിയായിരുന്നെന്ന് ജുമുഅക്കെത്തിയ സമീർ ഹംദൂൻ അറിയിച്ചു. ചർച്ചിലെ പാസ്റ്റർ മോണിക്ക മത്തിയാസ് സൗകര്യങ്ങളൊരുക്കുന്നതിൽ സജ്ജീവമാകുകയും ജർമൻ ഭാഷയിൽ പ്രസംഗിക്കുകയും ചെയ്തു. മുസ്ലിം ജനസംഖ്യയിൽ യൂറോപ്പിൽ രണ്ടാമതുള്ള ജർമനിയിൽ 50ലക്ഷത്തിലേറെ മുസ്ലീംകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.