ലണ്ടൻ: ബ്രിട്ടനിൽ റഷ്യ നടത്തുന്ന ഇടപെടലുകൾ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഒന്നര വർഷത്തിന് ശേഷം പുറത്തുവിട്ടു. ബ്രിട്ടൻ റഷ്യയുടെ പ്രധാന ലക്ഷ്യമെന്ന് പാർലമെൻറിലെ വിവിധ കക്ഷികളുടെ അംഗങ്ങൾ നടത്തിയ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കി. റഷ്യൻ ഭീഷണി തടയുന്നതിന് സർക്കാറോ രഹസ്യന്വേഷണ ഏജൻസികളോ ഒന്നും ചെയ്യുന്നില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. അതേസമയം, ബ്രിട്ടന് റഷ്യ ഫോബിയയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
2016 യൂറോപ്യൻ യൂനിയൻ റഫറണ്ടത്തിലെ റഷ്യൻ ഇടപെടൽ, ബ്രിട്ടനിൽ റഷ്യ നടത്തുന്ന സൈബർ തന്ത്രങ്ങൾ, തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള റഷ്യൻ കാമ്പയിനുകൾ, ബ്രിട്ടനിലെ റഷ്യൻ പ്രവാസികൾ തുടങ്ങിയ വിഷയങ്ങളിലാണ് ഇൻറലിജൻസ് ആൻഡ് സെക്യൂരിറ്റി കമ്മിറ്റി അന്വേഷണം നടത്തിയത്.
2016ലെ റഫറണ്ടത്തിൽ റഷ്യൻ ഇടപെടൽ സംബന്ധിച്ച് ഇൻറലിജൻസ് ഏജൻസികളുടെ സമ്പൂർണ വിലയിരുത്തൽ വേണമെന്ന കമ്മിറ്റിയുടെ ആവശ്യം സർക്കാർ നിരസിച്ചു. വിജയകരമായി റഷ്യ ഇടപെട്ടതിന് തെളിവൊന്നുമില്ലെന്ന് ബോറിസ് ജോൺസൺ സർക്കാർ പറഞ്ഞു.
തെരഞ്ഞെടുപ്പുകളിൽ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടതായും കമ്മിറ്റി കുറ്റപ്പെടുത്തി.
2014ലെ സ്കോട്ടിഷ് റഫറണ്ടം, 2016ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് എന്നിവയിലെല്ലാം റഷ്യൻ ഇടപെടൽ സംശയിച്ചിട്ടും 2016ൽ യൂറോപ്യൻ യൂനിയൻ റഫറണ്ടത്തിൽ റഷ്യ ഇടപെേട്ടാ എന്ന് അന്വേഷിക്കാൻ സർക്കാറോ രഹസ്യാന്വേഷണ ഏജൻസികളോ തയാറായില്ല. അമേരിക്കയുമായുള്ള അടുത്ത സൗഹൃദമാണ് ബ്രിട്ടനെ റഷ്യയുടെ പ്രധാന ലക്ഷ്യമാക്കുന്നത്. ബ്രിട്ടനിലെ റഷ്യൻ ഇടപെടൽ സാധാരണ സംഭവമായിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് റഷ്യ ഇടപെടുന്നുണ്ടെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
ഇൗ വിഷയം രഹസ്യാന്വേഷണ ഏജൻസികളോ സർക്കാറോ ഗൗരവമായി കാണുന്നില്ല. 50 പേജുള്ള റിപ്പോർട്ടിൽ റഷ്യയുടെ ഇടപെടലുകൾക്കൊപ്പം സർക്കാറിെൻറയും എം.െഎ 15 അടക്കം രഹസ്യാന്വേഷണ ഏജൻസികളുടെയും വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്രിട്ടനെ ഭീഷണിപ്പെടുത്താൻ റഷ്യ ഉപയോഗിക്കുമെന്ന കാരണത്താൽ റിപ്പോർട്ടിലെ അതീവ രഹസ്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.