മഡ്രിഡ്: കോവിഡ് മഹാമാരി രൂക്ഷമായി ബാധിച്ചിട്ടും മറ്റുള്ളവർക്ക് സഹായ വാഗ്ദാനവുമായി വികസിത രാജ്യങ്ങൾക്ക് മാതൃകയാവുകയാണ് സ്പെയ്ൻ. കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക രംഗം തകർന്ന വികസ്വര രാജ്യങ്ങൾക്കാണ് സ്പെയ്ൻ സഹായം നൽകുന്നത്.
1.7 ബില്ല്യൺ യൂറോയാണ് (ഏകദേശം 14559 കോടി രൂപ) സ്പെയ്ൻ രോഗത്തെ നേരിടാനും സാമ്പത്തിക തിരിച്ചുവരവിനുമായി വികസ്വര രാജ്യങ്ങൾക്ക് നൽകുന്നത്. വിദേശകാര്യ മന്ത്രി അരാൻച ഗോൺസാലസ് ലയയാണ് ചൊവ്വാഴ്ച സഹായം പ്രഖ്യാപിച്ചത്. അടിയന്തര സാഹായം ഏതൊക്കെ രാജ്യങ്ങൾക്കാണ് നൽകുകയെന്ന് ഉടൻ പ്രഖ്യാപിക്കും. കോവിഡ് ചികിത്സ ഉപകരണങ്ങൾക്കും
ആരോഗ്യ മേഖല ശക്തിപ്പെടുത്താനുമായിരിക്കും പ്രധാനമായും തുക അനുവദിക്കുക.
വികസിത രാജ്യങ്ങളോട് സഹായം അഭ്യർഥിച്ച് വൻ പ്രതിസന്ധി നേരിടുന്ന നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അവികസിത, വികസ്വര രാജ്യങ്ങളെ കോവിഡ് പ്രതിസന്ധിയിൽ സഹായിക്കാൻ യു.എന്നും നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
യൂറോപ്പിൽ കൂടുതൽ കോവിഡ് മരങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് സ്പെയ്ൻ. 3,11,916 പേരെ ബാധിച്ച കോവിഡ് മഹാമാരി, 28,422 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. മാർച്ചിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് സ്പെയ്ൻ കോവിഡിനെ പിടിച്ചുകെട്ടിയത്. നാലു കോടിയോളം മാത്രം ജനസംഖ്യയുള്ള സ്പെയ്ൻ ഇതുവരെ 63 ലക്ഷത്തോളം കോവിഡ് ടെസ്റ്റുകൾ നടത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.