ലണ്ടൻ: മുൻ ചാരനും മകൾക്കും നേരെ രാസായുധം പ്രയോഗിച്ചതുമായി ബന്ധപ്പെട്ട് ബ്രിട്ടെൻറ നിലപാടിനെ പിന്തുണക്കുമ്പോഴും റഷ്യയുമായി ശീതയുദ്ധ കാലത്തേക്ക് തിരിച്ചുപോവാൻ ആഗ്രഹിക്കുന്നില്ലെന്ന് നാറ്റോ െസക്രട്ടറി ജനറൽ ജീൻസ് സ്റ്റോൾട്ടൻെബർഗ്.
ആയുധ മത്സരമോ പുതിയൊരു ശീതയുദ്ധമോ ആവശ്യമില്ല. റഷ്യ അയൽക്കാരാണെന്നും അതിനാൽ തന്നെ റഷ്യയുമായി നല്ല ബന്ധം തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാറിയ സുരക്ഷ സാഹചര്യങ്ങളനുസരിച്ച് കിഴക്കൻ യൂറോപ്പിൽ നാറ്റോ സഖ്യരാഷ്ട്രങ്ങൾ കൂടുതൽ സൈന്യത്തെ വിന്യസിക്കുകയും സമീപ വർഷങ്ങളിലായി റഷ്യക്കുമേൽ സാമ്പത്തിക വിലക്കുകൾ ചെലുത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം, റഷ്യയെ ഒറ്റപ്പെടുത്തൽ പരിഹാര മാർഗമല്ലെന്ന കാര്യവും അദ്ദേഹം പറയുന്നു. ഒരു ഏറ്റുമുട്ടലിനല്ല, സഹകരണത്തിനാണ് ആഗ്രഹിക്കുന്നതെന്ന് റഷ്യ മനസ്സിലാക്കും. മുൻ റഷ്യൻ ചാരനായ സെർജി സ്ക്രിപാലിനെയും മകളെയും സാലിസ്െബറിയിവെച്ച് വധിക്കാൻ ശ്രമമുണ്ടായതിനെ തുടർന്ന് നാറ്റോ ബ്രിട്ടനെ പിന്തുണച്ചിരുന്നു.
മോസ്കോയിൽനിന്ന് തിരിക്കുന്നതിനു മുമ്പുതന്നെ സ്ക്രിപാലിെൻറ മകളുടെ ബാഗിലാണ് നെർവ് ഏജൻറ് എന്ന മാരക വിഷം വെച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. വിഷവസ്തു തുണിയിലോ സൗന്ദര്യവർധക വസ്തുക്കളിലോ സമ്മാനപ്പൊതിയിലോ നിറച്ച് നൽകിയതാകാമെന്ന ഉൗഹത്തിലാണ് ബ്രിട്ടീഷ് അന്വേഷണോേദ്യാഗസ്ഥർ. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇത്തരത്തിലൊരു ആയുധത്തിെൻറ ഉപയോഗം ആദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.