സ്റ്റോക്ഹോം: 1986 ഫെബ്രുവരി 28ന് സ്വീഡിഷ് പ്രധാനമന്ത്രി ഒലോഫ് പാമെ കൊല്ലപ്പെട്ട കേസിൽ പ്രതിയെ കണ്ടെത്തിയതായി പൊലീസ്. 20 വർഷം മുമ്പ് ജീവനൊടുക്കിയ സ്റ്റിഗ് എഗ്സ്റ്റോം ആണ് കൊലയാളിയെന്ന് നാടകീയമായാണ് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കിയത്. ഇതേതുടർന്ന് അന്വേഷണം അവസാനിപ്പിച്ചതായും വ്യക്തമാക്കി.
സ്കാൻഡിയ മാൻ എന്ന പേരിൽ അറിയപ്പെട്ട കൊലയാളി ഷൂട്ടിങ് ക്ലബിലെ അംഗമായിരുന്നുവെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. അതേസമയം, കൊലക്ക് ഉപയോഗിച്ച ആയുധം, ഫോറൻസിക് തെളിവുകൾ എന്നിവ കണ്ടെത്തിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
സ്വീഡനിലെ ജനകീയ നേതാവായിരുന്ന പാമെ ഭാര്യക്കൊപ്പം സിനിമ കണ്ട ശേഷം പുറത്തിറങ്ങിയപ്പോഴാണ് ആക്രമി പിന്നിൽനിന്ന് വെടിവെച്ചത്്. മൂന്നു പതിറ്റാണ്ടിലധികം അന്വേഷണം നടത്തിയിട്ടും കൊലയാളിയെയോ കാരണമോ കൊലയ്ക്കുപയോഗിച്ച തോക്കോ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഒരാളെ പിടികൂടി ജയിലിൽ അടച്ചെങ്കിലും തോക്ക് കണ്ടെടുക്കാത്തതിനെ തുടർന്ന് വിട്ടയച്ചു.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്ന പാമെ ആണവായുധങ്ങൾക്കും സോവിയറ്റ് യൂനിയെൻറ ചെകോസ്േലാവാക്യ അധിനിവേശത്തിനും അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തിനും ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനും എതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നു. പാമെയെ കൊലപ്പെടുത്തിയതായി 130 േപർ കുറ്റസമ്മതം നടത്തിയെങ്കിലും ആർക്കുമെതിരെയും തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.