ബ്രെക്സിറ്റ് ബില്‍: തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി


ലണ്ടന്‍: ബ്രെക്സിറ്റ് ബില്ലില്‍ തെരേസ മേയ് സര്‍ക്കാറിനു വീണ്ടും തിരിച്ചടി. ബ്രെക്സിറ്റ് സംബന്ധിച്ച അന്തിമതീരുമാനമെടുക്കാനുള്ള അധികാരം പാര്‍ലമെന്‍റിനാണെന്ന ഭേദഗതിബില്ലിന്് ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്സിന്‍െറ അംഗീകാരം. ഏതു സാഹചര്യത്തിലും ദേശീയ പരമാധികാരത്തിന്‍െറ കാവല്‍ക്കാരാകേണ്ടതു പാര്‍ലമെന്‍റാണെന്നു ചൂണ്ടിക്കാട്ടിയാണ് അന്തിമ വ്യവസ്ഥകള്‍ വീണ്ടും പാര്‍ലമെന്‍റിന്‍െറ പരിഗണനക്കു കൊണ്ടുവരണമെന്ന നിര്‍ദേശം പാസാക്കിയത്.ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി യൂറോപ്യന്‍ യൂനിയനു പുറത്തുവരാനുള്ള അന്തിമ വ്യവസ്ഥകള്‍ തയാറാക്കിയശേഷം വീണ്ടും പാര്‍ലമെന്‍റിന്‍െറ അനുമതി തേടണമെന്നതാണ് പുതിയ ഭേദഗതി.

268നെതിരെ 366 പേരുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. ബില്‍ ഈ മാസം 13ന് ഹൗസ് ഓഫ് കോമണ്‍സ് പരിഗണിക്കും. ബ്രെക്സിറ്റ് ബില്ലില്‍ ഒരാഴ്ചക്കിടെ പ്രധാനമന്ത്രി തെരേസ മേയ് നേരിടുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. ഈ മാസം ഒന്നിന് ഇ.യു പൗരന്മാരെ ബ്രിട്ടനില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നു നിര്‍ദേശിക്കുന്ന ഭേദഗതി ബില്‍ കഴിഞ്ഞയാഴ്ച സഭ പാസാക്കിയിരുന്നു. ഈ ഭേദഗതി അംഗീകരിക്കില്ളെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തീരുമാനം നിര്‍ഭാഗ്യകരമാണെന്നായിരുന്നു ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസിന്‍െറ പ്രതികരണം. മാര്‍ച്ച് അവസാനം നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നായിരുന്നു മേയ് അറിയിച്ചിരുന്നത്.  

നേരത്തെ ബ്രെക്സിറ്റ് പ്രഭാഷണത്തില്‍ യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ക്ക് അനുകൂലമായ സമീപനങ്ങള്‍ കൈക്കൊള്ളില്ളെന്നും ബ്രിട്ടന്‍ ഇ.യു വിടുന്നതിനെ ഭയക്കുന്നില്ളെന്നും മേയ് പ്രഖ്യാപിച്ചിരുന്നു. അധോസഭയായ ഹൗസ് ഓഫ് കോമണ്‍സിലും ഭേദഗതി പാസാക്കിയാല്‍ ബ്രെക്സിറ്റ് നടപടികള്‍ തുടങ്ങാന്‍ മേയ്ക്ക് കൂടുതല്‍ സമയം വേണ്ടിവരും. അതേസമയം, കോമണ്‍ഹൗസില്‍ ബില്ലിനെ പ്രതികൂലിക്കാമെന്ന കണക്കുകൂട്ടലിലാണ് മേയ് പക്ഷം.

Tags:    
News Summary - theras may had a drawback in brexit issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.