ലണ്ടൻ: ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽ മരിച്ചയാളുടെ കത്ത് ഒരു കോടിയിലേറെ രൂപക്ക് ലേലത്തിൽ വിറ്റു. 1,08,04,110 രൂപക്കാണ് (166,000 ഡോളർ) കത്ത് ലേലത്തിൽ വിറ്റത്. കപ്പൽ ദുരന്തത്തിെൻറ അവശേഷിപ്പുകളിൽ ഏറ്റവും ഉയർന്ന തുകക്ക് വിറ്റു പോയതും ഇൗ കത്താണ്.
ഫസ്റ്റ് ക്ലാസ് യാത്രക്കാരനായ അലക്സാണ്ടർ ഒസ്കർ ഹോൾവേഴ്സൺ തന്‍റെ മാതാവിന് എഴുതിയ കത്താണിത്. രാജകീയ കപ്പലിനെയും കപ്പലിലെ ഭക്ഷണത്തെയും സംഗീതത്തെയും പുകഴ്ത്തിെക്കാണ്ടുള്ളതാണ് കത്ത്.
കപ്പലിെല പ്രശസ്തരായ യാത്രികർക്കെപ്പമുള്ള അനുഭവങ്ങളും കത്തിൽ വിവരിക്കുന്നു. അക്കാലത്ത് ലോകത്തിലെ ഏറ്റവും പണക്കാരനായിരുന്ന അമേരിക്കൻ റിയൽ എസ്റ്റേറ്റ് വ്യാപാരി ജോൺ ജേക്കബ് ഒാസ്റ്ററും കപ്പലിലുണ്ടെന്ന് ഹോൾസൺ വിവരിക്കുന്നു. മറ്റുള്ളവരെപ്പോെല തന്നെ കപ്പലിെൻറ ഡക്കിൽ എല്ലാവേരാടുമൊപ്പം ഒാസ്റ്റർ സമയം ചെലവഴിക്കാറുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.
എല്ലാം നന്നായി നടക്കുകയാണെങ്കിൽ ബുധനാഴ്ച രാവിലെ ന്യൂയോർക്കിലെത്തുമെന്ന് 1912 ഏപ്രിൽ 13ന് എഴുതിയ കത്തിൽ പറയുന്നുണ്ട്. കപ്പൽ ദുരന്തത്തിെൻറ ബാക്കിപത്രമായി അറിയപ്പെടുന്ന അവസാനത്തെ വസ്തുവാണ് ഹോൾവേഴ്സണിെൻറ ഇൗ കത്ത്. അത്ലാൻറിക് സമുദ്രത്തിൽ നിന്ന് കണ്ടെടുത്ത ഹോഴ്സണിെൻറ മൃതദേഹത്തിൽ നിന്ന് ലഭിച്ച കത്തിെൻറ പലഭാഗത്തും മഷി പടർന്നിട്ടുണ്ട്.
ഹോൾവേഴ്സണിെൻറ കുടുംബാംഗങ്ങളായ ഹെൻട്രി അൽഡ്രിഡ്ജും മകനുമാണ് ലേലം നടത്തിയത്. ടൈറ്റാനിക്കിൽ നിന്നുള്ള ഇരുമ്പ് താക്കോലുകൾ 65,25,196 രൂപക്ക് ലേലത്തിൽ വിറ്റു പോയി.
സതാംപ്ടണിൽ നിന്ന് ന്യൂയോർക്കിലേക്ക് യാത്ര തിരിച്ച ടൈറ്റാനിക് എന്ന ആഢംബര കപ്പൽ 1912 ഏപ്രിൽ 14നാണ് മഞ്ഞുമലയിൽ ഇടിച്ച് തകർന്നത്. അപകടത്തിൽ 1500ലേറെ പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.