ലണ്ടൻ: ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ പുതിയ ബ്രെക്സിറ്റ് നയരേഖ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന് ഭീഷണിയാവുമെന്ന് രഹസ്യ റിപ്പോർട്ട്. രഹസ്യ സ്വഭാവമുള്ള ഇന്ത്യ-യു.കെ സംയുക്ത വ്യാപാര വിശകലന റിപ്പോർട്ടാണ് ഇതിലേക്ക് വിരൽചൂണ്ടുന്നത്.
ബ്രെക്സിറ്റാനന്തരമുള്ള പല നേട്ടങ്ങളും നഷ്ടപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ ഉൾെപ്പടുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബ്രെക്സിറ്റിനുശേഷം തങ്ങളുമായുള്ള വ്യാപരബന്ധം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതിനിടെയാണ് ഇത്. യൂേറാപ്യൻ യൂനിയനിൽനിന്ന് പുറത്താവുന്നതോടെ ലോകത്തുടനീളം പുതിയ വ്യാപാരബന്ധം സ്ഥാപിക്കുമെന്നും ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും ഇത് ഭക്ഷ്യസുരക്ഷക്കും മൃഗ സംരക്ഷണത്തിനും വേണ്ടിയായിരിക്കുമെന്നും ബ്രിട്ടീഷ് വക്താവ് പറയുന്നു.
പുതിയ ബ്രെക്സിറ്റ് നയത്തിെൻറ ഭാഗമായി രാസവളത്തിെൻറ പ്രയോഗം, ഭക്ഷ്യോൽപന്നങ്ങളുടെ ശുചിത്വം, ഗുണനിലവാരം തുടങ്ങിയവയിൽ യൂറോപ്യൻ യൂനിയനും ബ്രിട്ടനും തമ്മിൽ മാനദണ്ഡങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇതിൽ മാറ്റങ്ങൾ വരുത്താനുമാകില്ല. ഇവയെല്ലാം ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള അടുത്ത വ്യാപാര ബന്ധത്തിനും വിഘാതമാവുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.