മഡ്രിഡ്: അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) മുൻ മേധാവി റോഡ്രിഗോ ററ്റോയെ (75) അഴിമതിക്കേസുകളിൽ മഡ്രിഡ് കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചു. നികുതിവെട്ടിപ്പ്, പണത്തട്ടിപ്പ് തുടങ്ങി 11 കേസുകളിൽ ഒരുവർഷം നീണ്ട വിചാരണക്കൊടുവിലാണ് ശിക്ഷ. 2010 -12 കാലയളവിൽ സ്പാനിഷ് ധനകാര്യസ്ഥാപനമായ ബാങ്കിയയുടെ ചെയർമാനായിരുന്ന കാലത്ത് ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് ആഡംബരച്ചെലവുകൾ നടത്തിയെന്ന കേസിൽ 2017 മുതൽ രണ്ടു വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. 2004 -2007 കാലത്താണ് ഐ.എം.എഫ് മേധാവിയായത്. 1996 മുതൽ 2004 വരെ കൺസർവേറ്റിവ് പീപ്ൾസ് പാർട്ടി ഭരണകാലത്ത് സ്പെയിൻ ഉപപ്രധാനമന്ത്രിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.