നേപ്പാൾ മണ്ണിടിച്ചിലിൽ മരണം അഞ്ചായി; കാണാതായവർക്കുള്ള തിരച്ചിൽ ഊർജിതം

കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ 28 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. റോഡുകളും പാലങ്ങളും തകർന്നതിനാൽ ദുരിത ബാധിത പ്രദേശത്തേക്ക് എത്താൻ അധികൃതർ പ്രയാസപ്പെടുകയാണ്.

ശനിയാഴ്ച വൈകിട്ടാണ് കിഴക്കൻ നേപ്പാളിലെ മൂന്ന് ജില്ലകളിൽ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായത്. ശംഖുവസഭ ജില്ലയിലാണ് പ്രളയം കനത്ത നാശനഷ്ടം വരുത്തിയത്. ഇവിടെ മാത്രം 16 പേരെ കാണാതായി.

സൂപ്പർ ഹെവാഖോള ജലവൈദ്യുത പദ്ധതിക്ക് വേണ്ടി ജോലി ചെയ്തവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നാല് വീടുകൾ പൂർണമായി ഒലിച്ചു പോയി. 


Tags:    
News Summary - Flash floods and landslides wreak havoc in Eastern Nepal, death toll climbs to 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.