സോൾ: ഡിസംബർ മൂന്നിന് രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രതിരോധ മന്ത്രി കിം യോങ് ഹ്യൂൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്.
ഞായറാഴ്ച കസ്റ്റഡിയിലെടുത്ത അദ്ദേഹത്തിന്റെ അറസ്റ്റ് പ്രഖ്യാപനം ഞായറാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു അടിവസ്ത്രം ഉപയോഗിച്ച് സോളിലെ ഡോങ്ബു ജയിലിലെ ടോയ്ലറ്റിൽ ജീവനൊടുക്കാൻ ശ്രമം. തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യത കണക്കിലെടുത്തായിരുന്നു കിം യോങ് ഹ്യൂനിന്റെ അറസ്റ്റ്.
ഒരാഴ്ച മുമ്പാണ് രാജ്യത്ത് പാർലമെന്റ് ഭരണം അവസാനിപ്പിച്ച് പ്രസിഡന്റ് യൂൻ സുക് യൂൾ പട്ടാള ഭരണം പ്രഖ്യാപിക്കുന്നതും പാർലമെന്റ് പിടിക്കാൻ പ്രത്യേക സേനയെയും ഹെലികോപ്ടറുകളും അയക്കുന്നതും. ജനം തെരുവിലിറങ്ങിയതോടെ ആറു മണിക്കൂറിനു ശേഷം പിൻവലിക്കുകയായിരുന്നു.
യാത്രാവിലക്ക് നേരിടുന്ന പ്രസിഡന്റിന്റെ ഓഫിസിൽ ബുധനാഴ്ച പൊലീസ് പരിശോധന നടത്തി. പ്രതിസന്ധി രൂക്ഷമാക്കി പ്രതിപക്ഷം വീണ്ടും പ്രസിഡന്റിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.