ഭൂട്ടാനിൽ നാലാം കോവിഡ് മരണം; വെടിയേറ്റ പോലെയെന്ന് പ്രധാനമന്ത്രി

തിം​ഫു: കോ​വി​ഡ് നി​യ​ന്ത്രി​ച്ചു നി​ർ​ത്തു​ന്ന​തി​ൽ അ​സാ​ധാ​ര​ണ മി​ക​വു പു​ല​ർ​ത്തു​ന്ന ഭൂ​ട്ടാ​നി​ൽ നാ​ലാ​മ​ത്തെ മ​ര​ണം. ലോ​ക​ത്ത് ഏ​റ്റ​വും കു​റ​വ് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഭൂ​ട്ടാ​ൻ. ഒ​രാ​ളു​ടെ ജീ​വ​ൻ കൂ​ടി ന​ഷ്ട​മാ​യെ​ന്ന വാ​ർ​ത്ത വെ​ടി​യേ​ൽ​ക്കു​ന്ന പോ​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ലോ​ടെ​യ് ഷെ​റി​ങ് പ്ര​തി​ക​രി​ച്ചു.

കൂ​ടു​ത​ൽ ചെ​യ്യാ​നു​ണ്ടെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ് ഇ​ത്. രാ​ജ്യ​ത്തി​നൊ​പ്പം ഈ ​വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ര​ണ്ടു​വ​ർ​ഷം മു​മ്പ് രോ​ഗം ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​തു​മു​ത​ൽ ഇ​തു​വ​രെ വെ​റും 5,000 കേ​സു​ക​ൾ മാ​ത്ര​മാ​ണ് ഭൂ​ട്ടാ​നി​ൽ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മ​ധ്യ​ത്തോ​ടെ സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ കൈ​വ​രി​ക്കു​ക​യും ചെ​യ്തു. ക​​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച സ്ഥി​രീ​ക​രി​ച്ച 205 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്ക്.

Tags:    
News Summary - Fourth Covid death in Bhutan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.