ആൽപ്സിൽ ഹിമപാതം: നാലു പേർ മരിച്ചു

പാരിസ്: ആൽപ്സ് പർവതനിരയിലെ ഹിമപാതത്തിൽ നാലു പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ ഗൈഡുമാരാണെന്ന് അധികൃതർ അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും രണ്ടു പേരെ കാണാനില്ലെന്നുമാണ് റിപ്പോർട്ട്.

ഫ്രഞ്ച് ആൽപ്സ് നിരകളിലാണ് അപകടം. മോണ്ട് ബ്ലാങ്കിന് തെക്കുപടിഞ്ഞാറ് അർമാൻസെറ്റ് ഗ്ലേസിയറിൽ സമുദ്രനിരപ്പിൽനിന്ന് 3,500 അടി ഉയരത്തിലാണ് സംഭവം.

കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രമോൺ, ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ എന്നിവർ ദുരന്തത്തിൽ അനുശോചനം അറിയിച്ചു.

Tags:    
News Summary - French Alps avalanche: Guides among 4 killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.