Gaza Ceasefire

ഗസ്സ സമാധാനപ്പുലരിയിലേക്ക്; കരാർ അംഗീകരിച്ച് ഹമാസും ഇസ്രായേലും; വെടിനിർത്തൽ ജനുവരി 19 മുതൽ

ദോഹ: അരലക്ഷത്തിനടുത്ത് മനുഷ്യരെ കൊന്നൊടുക്കി, ഒന്നേകാൽ വർഷം നീണ്ട യുദ്ധത്തിന് അറുതിയായി ഗസ്സ സമാധാനപ്പുലരിയിലേക്ക്. മാസങ്ങൾ നീണ്ട മധ്യസ്ഥ ദൗത്യത്തിനൊടുവിൽ ഗസ്സയിലെ വെടിനിർത്തലും ബന്ദിമോചനവും ഉറപ്പു നൽകുന്ന സമാധാന കരാർ പ്രാബല്യത്തിൽ വന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പ്രഖ്യാപിച്ചു. അവസാനത്തെ രണ്ടാഴ്ചയിൽ അമേരിക്കയുടെയും ഖത്തറിയും മധ്യസ്ഥയിൽ നടന്ന സജീവമായ ഇടപെടലുകളാണ് വെടിനിർത്തൽ കരാറിലെത്തിച്ചത്. ജനുവരി 19 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

42 ദിവസം നീണ്ടു നിൽക്കുന്ന ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് വിട്ടയക്കും. പകരമായി ഇസ്രായേൽ ജയിലിലുള്ള ആയിരത്തിലേറെ ഫലസ്തീൻ തടവുകാരെ മോചിപ്പിക്കും. വെടിനിർത്തിലിന്റെ ആറാഴ്ചക്കുള്ളിൽ തന്നെ ഫലസ്തീനികൾക്ക് വടക്കൻ ഗസ്സയിലേക്ക് മടങ്ങാനുള്ള അനുവാദവും കരാറിന്റെ ഭാഗമാണ്. മധ്യസ്ഥരായ ഖത്തറിന്റെയും ഈജിപ്തിന്റെയും മേൽനോട്ടത്തിലാവും അഭയാർഥികളായ ഫലസ്തീനികളുടെ വീടുകളിലേക്കുള്ള മടക്കം.

ഗസ്സ പുനർനിർമാണം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. സമ്പൂർണ വെടിനിർത്തലും സൈനിക പിൻമാറ്റവും ബന്ദികളുടെ മോചനവും ഉറപ്പാക്കുന്നതാണ് കരാറെന്ന് അദ്ദേഹം വാഷിങ്ടണിൽ പറഞ്ഞു. ഖത്തർ പ്രധാനമന്ത്രിയുടെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ ബൈഡന്റെ പ്രഖ്യാപനം.

ഹമാസും ഇസ്രായേലും വെടിനിർത്തൽ കരാർ അംഗീകരിച്ചതായി അന്താരാഷ്​ട്ര വാർത്ത ഏജൻസികളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ബന്ദിമോചനവും വെടിനർത്തലും സാധ്യമാക്കുന്ന കാരറിലെത്തിയതായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. കരാറിന് സംഘടന അംഗീകാരം നൽകിയതായി ഹമാസ് വക്താവ് അറിയിച്ചു. തുടർനടപടികളുടെ ഭാഗമായി ഇസ്രായേൽ സുരക്ഷ മന്ത്രിസഭ യോഗം ചേരുന്നുണ്ട്.

ആറാഴ്ച നീളുന്ന ആദ്യ ഘട്ട വെടിനിർത്തലാണ് ഉടനുണ്ടാകുക. ഗസ്സയിൽ നിന്ന് ഘട്ടംഘട്ടമായി സൈനിക പിൻമാറ്റവും ബന്ദികളുടെ കൈമാറ്റവും ഫലസ്തീനി തടവുകാരുടെ മോചനവും ഇതിന്റെ ഭാഗമായി നടപ്പാകും. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​കും വെ​ടി​നി​ർ​ത്ത​ൽ.

ആ​ദ്യ ഘ​ട്ട​ത്തി​ൽ സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, വൃ​ദ്ധ​ർ എ​ന്നി​ങ്ങ​നെ 33 ബ​ന്ദി​ക​ളെ​യാ​കും വി​ട്ട​യ​ക്കു​ക. പ​രി​ക്കേ​റ്റ​വ​ർ, രോ​ഗി​ക​ൾ എ​ന്നി​വ​രെ​യും മോ​ചി​പ്പി​ക്കും. മൂ​ന്ന് ബ​ന്ദി​കൾ ഒ​ന്നാം ദി​വ​സം മോ​ചി​ത​രാ​കും. ഏഴാം നാൾ നാലു പേരും 14ാം ദിനത്തിൽ മൂന്നു പേരും പുറ​ത്തെത്തും. 28, 35 ദിവസങ്ങളിൽ മൂന്നു പേർ വീതം മോചിതരാകും. കരാർ പ്രകാരം അവശേഷിച്ചവർ അവസാന ആഴ്ചയിലാകും പുറത്തെത്തുക. ഇ​സ്രാ​യേ​ൽ സേ​നാ പി​ന്മാ​റ്റ​വും അ​നു​ബ​ന്ധ​മാ​യി ആ​രം​ഭി​ക്കും. ര​ണ്ട്, മൂ​ന്ന് ഘ​ട്ട​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ടി​നി​ർ​ത്ത​ലി​ന്റെ 16ാം നാ​ൾ ആ​രം​ഭി​ക്കും.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ പ​ട്ടാ​ള​ക്കാ​ർ, റി​സ​ർ​വ് സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​കും വി​ട്ട​യ​ക്ക​പ്പെ​ടു​ക. പ​ക​ര​മാ​യി ഫ​ല​സ്തീ​ൻ ത​ട​വു​കാ​രു​ടെ മോ​ച​ന​വും ന​ട​ക്കും. 1,000 ഫ​ല​സ്തീ​ൻ ത​ട​വു​കാ​രെ വി​ട്ട​യ​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച​തി​ൽ 190 പേ​ർ 15 വ​ർ​ഷ​മോ അ​തി​ലേ​റെ​യോ ജ​യി​ൽ ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട​വ​രാ​ണ്. ഇ​തേ ഘ​ട്ട​ത്തി​ൽ വ​ട​ക്ക​ൻ ഗ​സ്സ​യി​ലേ​ക്ക് മ​ട​ക്ക​വും അ​നു​വ​ദി​ക്കും. 23 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള ഗ​സ്സ​യി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും പ​ലാ​യ​നം ചെ​യ്യാ​ത്ത​വ​ർ അ​ത്യ​പൂ​ർ​വ​മാ​കും.

ഗ​സ്സ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​മാ​ണ് മൂ​ന്നാം ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ക. ഈ ​ഘ​ട്ട​ത്തി​ലും ഇ​സ്രാ​യേ​ൽ സേ​ന ഗ​സ്സ​യി​ൽ തു​ട​രും. 2023 ഒ​ക്ടോ​ബ​റി​ൽ ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ൽ 251 ബ​ന്ദി​ക​ളെ പി​ടി​കൂ​ടി​യ​തി​ൽ 94 പേ​രാ​ണ് ഇ​പ്പോ​ഴും ഹ​മാ​സ് പി​ടി​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 60 ഓ​ളം പേ​ർ മാ​ത്ര​മാ​ണ് ജീ​വ​നോ​ടെ​യെ​ന്നാ​ണ് അ​നു​മാ​നം. ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​ന് പ​ക​ര​മാ​യി 1,000 ഫ​ല​സ്തീ​നി​ക​ളെ ഇ​സ്രാ​യേ​ൽ വി​ട്ട​യ​ക്കും.

Tags:    
News Summary - Gaza Ceasefire Announced by Qatar Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.