ലോക സമാധാന സൂചികയിൽ ഒന്നാം സ്ഥാനത്ത് യൂറോപ്യൻ രാജ്യമായ ഐസ്‌ലൻഡ്. ഡെന്മാർക്കാണ് രണ്ടാമത്. അയർലൻഡ് മൂന്നാമതും ന്യൂസിലാൻഡ് നാലാം സ്ഥാനത്തുമുണ്ട്. ആസ്ട്രേലിയയിലെ സിഡ്നി കേന്ദ്രീകരിച്ചുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇകണോമിക്സ് ആൻഡ് പീസ് ആണ് വിവിധ മാനദണ്ഡങ്ങളെ ആസ്പദമാക്കി ലോക സമാധാന സൂചിക പ്രസിദ്ധീകരിച്ചത്.
യൂറോപ്യൻ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിട്ടുനിൽക്കുന്നത്. ആദ്യ പത്തിൽ ഏഷ്യയിൽ നിന്ന് സിംഗപ്പൂരും (6), ജപ്പാനും (9) ഇടംനേടി. ആസ്ട്രിയ (5), പോർച്ചുഗൽ (7), സ്ലൊവേനിയ (8), സ്വിറ്റ്സർലൻഡ് (10) എന്നിങ്ങനെയാണ് സമാധാന പട്ടികയിലെ ആദ്യ സ്ഥാനക്കാർ.
സമാധാനത്തിന്‍റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ 126ാം സ്ഥാനത്താണ് ഇന്ത്യ. 146ാം സ്ഥാനത്താണ് പാകിസ്താൻ. ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം അഫ്ഗാനിസ്താനാണ്. യെമൻ, സിറിയ, സൗത്ത് സുഡാൻ എന്നിവയാണ് സമാധാനപട്ടികയിൽ അഫ്ഗാന് തൊട്ടുമുകളിലുള്ള രാജ്യങ്ങൾ.
സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്താരാഷ്ട്ര സംഘർഷങ്ങൾ, സൈനികവത്കരണത്തിന്‍റെ തോത് എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സമാധാന പട്ടിക തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.