സോവ്യറ്റ്​ റഷ്യയുടെ പതനത്തിന്​ കാർമികനായിനിന്ന ​േഗാർബച്ചേവിന്​ 90 വയസ്സ്​

മോസ്​കോ: കമ്യൂണിസം വാണ സോവ്യറ്റ്​ റഷ്യയുടെ പതനത്തിന്​ നേതൃത്വം വഹിച്ച്​ ചരിത്രത്തിലേക്കു നടന്നുകയറിയ അവസാന പ്രസിഡന്‍റ്​ ഗോർബച്ചേവിന്​ 90 വയസ്സ്​. ഓൺലൈൻ ചാറ്റ്​​ ​േപാർട്ടലായ സൂമിൽ ജന്മദിനാഘോഷം കൊഴുപ്പിക്കാനാണ്​ അനുയായികളുടെ തീരുമാനം.

1980കളിൽ ലോകചരിത്രം തിരുത്തി ആയുധ നിയന്ത്രണവും ജനാധിപത്യ പരിഷ്​കാരങ്ങളും നടപ്പാക്കുകയും ശീത യുദ്ധത്തിന്​ അറുതിവരുത്തുന്നതിൽ മുന്നിൽനിൽക്കുകയും​ ചെയ്​ത ഗോർബച്ചേവ്​ ഭരണാധികാരിയായിരിക്കെയാണ്​ 1991ൽ സോവ്യറ്റ്​ റഷ്യ പല സ്വതന്ത്ര രാജ്യങ്ങളായി ശിഥിലമാകുന്നത്​. അ​േദ്ദഹം നടപ്പാക്കിയ ഗ്ലാസ്​നോസ്​ത്​,​ പെരിസ്​ട്രോയ്​ക എന്നീ പരിഷ്​കാരങ്ങൾ കമ്യൂണിസം വാണ റഷ്യയെ ലിബറലി​സ​ത്തിലേക്കും ഇരുമ്പുമറ നീക്കി അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കും നയിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.

1985ൽ അധികാരമേറി തുടർന്നുള്ള ആറു വർഷത്തിനിടെ റഷ്യ സാക്ഷ്യം വഹിച്ചതത്രയും ചരിത്രം. രാഷ്​ട്രീയ സംവിധാനത്തിന്‍റെ പൊളിച്ചെഴുത്തും സമ്പദ്​വ്യവസ്​ഥയുടെ വി​േ​കന്ദ്രീകരണവും നടപ്പാക്കി ഭരണത്തിന്​ പുതിയ മുഖം പകർന്ന ഗോർബച്ചേവ്​ അവസാനം സോവ്യറ്റ്​ കമ്യൂണിസ്റ്റ്​ റഷ്യ തന്നെ ഇല്ലാതാക്കിയാണ്​ പിൻമടങ്ങിയതെന്ന്​ വിമർശകർ പറയുന്നു. കിഴക്കൻ യൂറോപിൽ സോവ്യറ്റ്​ റഷ്യയുടെ സർവാധിപത്യം അവസാനിപ്പിച്ചതിനും സമാനമായ മറ്റു നീക്കങ്ങൾക്കും 1990ൽ നൊബേൽ സമ്മാനവും ലഭിച്ചു.

1971ലാണ്​ ​സോവ്യറ്റ്​ കമ്യൂണിസ്റ്റ്​ പാർട്ടി കേന്ദ്ര സമിതിയിൽ ആദ്യമായി അദ്ദേഹം അംഗമാകുന്നത്​. 1979ൽ പോളിറ്റ്​ ബ്യൂറോയിലുമെത്തി. മിഖായേൽ സുസ്​ലോവ്​, യൂറി ആ​​ന്ദ്രോപോവ്​ എന്നിവർക്കു കീഴിൽ അതിവേഗം അധികാരത്തിന്‍റെ പടവുകൾ കയറിയ ഗോർബച്ചേവ്​ 1985ൽ രാജ്യത്തെ പാർട്ടിയുടെയും രാജ്യത്തിന്‍റെയും പരമാധികാരിയുമായി.

അമേരിക്കയുമായി സൗഹൃദത്തിന്‍റെ പാതയിലേക്ക്​ തിരികെയെത്തിയ തത്​കാല ഇടവേളക്കു ശേഷം ഇരു രാജ്യങ്ങളും വീണ്ടും സംഘർഷ മുഖത്ത്​ നിൽക്കുന്ന പുതിയ കാലത്ത്​ 90ാം പിറന്നാൾ ദിനത്തിൽ ഗോർബച്ചേവിന്​ ലോക നേതാക്കൾ ആശംസകൾ അയച്ചു. യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ, ജർമൻ ചാൻസ്​ലർ അംഗല മെർകൽ എന്നിവർ ആശംസ നേർന്നു. റഷ്യൻ പ്രസിഡന്‍റ്​ വ്ലാഡ്​മിർ പുടിൻ ടെലഗ്രാമിൽ സന്ദേശമയച്ചു.

കോവിഡ്​ മഹാമാരി കാലത്ത്​ ആശുപത്രിയിൽ ക്വാറൻറീനിൽ കഴിഞ്ഞ അദ്ദേഹം ജന്മദിനത്തിലും വിശ്രമത്തിലാണ്​. 'സൂമി'ൽ അനുയായികളുമായും സുഹൃത്തുക്കളുമായും ഗോർബച്ചേവ്​ സംവദിക്കും. 

Tags:    
News Summary - Gorbachev, last Soviet leader, to mark 90th birthday on Zoom as Putin lauds him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.