അങ്കാറ: ഹമാസ് ഭീകരസംഘടനയല്ലെന്നും ഫലസ്തീൻ ജനതയേയും മണ്ണിനേയും സംരക്ഷിക്കാൻ പോരാടുന്ന വിമോചന സംഘടനയാണെന്നും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഭരണകക്ഷിയായ അക് പാർട്ടിയുടെ എം.പിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്നും മേഖലയിലെ ശാശ്വത സമാധാനം ഉറപ്പാക്കാൻ മുസ്ലിം രാജ്യങ്ങൾ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹമാസിനെതിരായ ഇസ്രായേലിന്റെ പ്രതികാര നടപടികളെ പിന്തുണക്കുന്ന പാശ്ചാത്യ ശക്തികളെയും ഉർദുഗാൻ രൂക്ഷമായി വിമർശിച്ചു. പാശ്ചാത്യ രാജ്യങ്ങൾ ഇസ്രായേലിനായി കണ്ണീരൊഴുക്കുന്നത് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഹമാസ് ഭീകര സംഘടന തന്നെയാണെന്ന് ഇസ്രായേൽ പ്രതികരിച്ചു. ഉർദുഗാന്റെ പ്രസ്താവന ഗുരുതരവും വെറുപ്പുളവാക്കുന്നതുമാണെന്ന് ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മറ്റിയോ സൽവാനി പറഞ്ഞു. ഇത് സംഘർഷം ലഘൂകരിക്കാൻ ഉപകരിക്കില്ല. തുർക്കിയ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കാൻ വിദേശകാര്യ മന്ത്രിയെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.