ഗസ്സ: കരാറിൽ നിന്ന് പിന്മാറിയത് സയണിസ്റ്റുകൾ, ചർച്ച നടത്താൻ ഞങ്ങൾ സന്നദ്ധർ -ഹമാസ്

ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന മ​ധ്യ ഗ​സ്സ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ന​രി​കി​ലെ ആം​ബു​ല​ൻ​സുകൾ

ഗസ്സ: കരാറിൽ നിന്ന് പിന്മാറിയത് സയണിസ്റ്റുകൾ, ചർച്ച നടത്താൻ ഞങ്ങൾ സന്നദ്ധർ -ഹമാസ്

ഗസ്സ: ​ഗസ്സയിൽ വെടിനിർത്തൽ, ഇസ്രായേൽ അന്യായമായി തടവിലിട്ട ഫലസ്തീനികളുടെ മോചനം അടക്കമുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ തങ്ങൾ ചർച്ചകൾക്ക് തയ്യാറാണെന്ന് ഫലസ്തീൻ വിമോചന സംഘടനയായ ഹമാസ്. ഹമാസിന്റെ മുതിർന്ന നേതാവ് ഡോ. ഖലീൽ അൽ-ഹയ്യ ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും ചർച്ചകൾ നടത്താനും സന്നദ്ധമാണെന്ന് ഉറപ്പ് നൽകുന്നു’ -അദ്ദേഹം വ്യക്തമാക്കി. ജനുവരിയിൽ ഹമാസുമായി ഒപ്പുവച്ച വെടിനിർത്തൽ കരാറിൽനിന്ന് ഇസ്രായേലാണ് പിൻമാറിയ​തെന്ന് ഖലീൽ അൽ ഹയ്യ നേരത്തെ പറഞ്ഞിരു​ന്നു. ഇതിന് പിന്നാലെയാണ് ചർച്ച തുടരാൻ തങ്ങൾ ഒരുക്കമാണെന്ന് വ്യക്തമാക്കിയത്.

ഇന്നലെ ഗ​സ്സയിലെ ബൈത്ത് ലാഹിയയിൽ ​നടന്ന യു​ദ്ധവിരുദ്ധ പ്ര​ക​ട​ന​ത്തി​ൽ ചിലർ ഹ​മാ​സി​നെ​തി​രെ മു​ദ്രാ​വാ​ക്യം മുഴക്കിയിരുന്നു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് ചി​ല​ർ ‘ഹ​മാ​സ് പു​റ​ത്ത് ​പോ​വു​ക’ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്. ഇതിനുപിന്നാലെ ഇവിട​ത്തെ കു​ടും​ബ​ങ്ങ​ളി​ലെ മു​തി​ർ​ന്ന​വ​ർ ഇ​സ്രാ​യേ​ലി​നെ​തി​രാ​യ സാ​യു​ധ​പോ​രാ​ട്ട​ത്തെ പി​ന്തു​ണ​ച്ച് രംഗത്തെത്തുകയും ക​രി​ങ്കാ​ലി​പ്പ​ണി​യെ​ടു​ക്കു​ന്ന​വ​രെ ത​ള്ളി​ക്ക​ള​യു​ന്ന​താ​യി പ്ര​സ്താ​വ​ന​ ഇറക്കുകയും ചെയ്തിരുന്നു.

‘ഗസ്സയിലെ നമ്മുടെ ജനങ്ങൾക്കെതിരായ ആക്രമണം പൂർണ്ണമായും അവസാനിപ്പിക്കുക, ഗസ്സയിൽനിന്ന് അധിനിവേശ സേന പൂർണ്ണമായി പിൻവാങ്ങുക, തടവുകാരെ കൈമാറുക, പുനർനിർമ്മാണം നടത്തുക, ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കഴിഞ്ഞ കാലയളവിൽ ഞങ്ങൾ ക്രിയാത്മകമായും ഉത്തരവാദിത്തത്തോടെയുമാണ് ഇടപെട്ടത്. എന്നാൽ, ഞങ്ങളുമായും മധ്യസ്ഥരുമായും ഒപ്പുവച്ച സയണിസ്റ്റ് അധിനിവേശ ശക്തികൾ കരാറിൽ നിന്ന് പിന്മാറി. രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാൻ വിസമ്മതിക്കുകയും, വീണ്ടും നമ്മുടെ ജനങ്ങൾക്കെതിരായ ആക്രമണം പുനരാരംഭിക്കുകയും ചെയ്തു’ -ഡോ. ഖലീൽ അൽ-ഹയ്യ വ്യക്തമാക്കി.

Tags:    
News Summary - Hamas says ready to negotiate to achieve goals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.