ദക്ഷിണ ചൈനയിൽ പ്രളയ മഴ: 47 മരണം

അൻഹുയി (ചൈന): ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിലും 47 പേർ മരിച്ചതായി സംസ്ഥാന മാധ്യമങ്ങൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ്  ദുരന്തമുണ്ടായതെന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സി.സി.ടി.വി അറിയിച്ചു. ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായി.

രണ്ട് പേരെ കാണാതായതായും റിപ്പോർട്ട് ഉണ്ട്. ചരിത്ര നഗരമായ ഹുവാങ്‌ഷാനിൽ പാലം തകർന്നിട്ടുണ്ട്. നിരവധി പ്രധാന റോഡുകൾ അടച്ചു. മൊത്തം 27 വീടുകൾ തകരുകയും 592 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

അൻഹുയി പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള നഗരത്തിൽ മഴ പെയ്തതിനാൽ വ്യാഴാഴ്ച പതിനായിരത്തിലധികം ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 2,400ലധികം ഗ്രാമീണരെ ഫയർ ട്രക്കുകളിലും റബ്ബർ ബോട്ടുകളിലും രക്ഷാപ്രവർത്തകർ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 10,976 പേരെ ഒഴിപ്പിക്കുകയും ചെയ്തു. ഒമ്പത് പ്രവിശ്യാ റോഡുകളും 41 വില്ലേജ് റോഡുകളും അടച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - Heavy rain in South China: 47 dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.