സൻആ: കപ്പലുകൾക്ക് നേരെ ഹൂതി ആക്രണം തുടരുന്നു. ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെയാണ് ഒടുവിൽ ഹൂതി ആക്രമണം ഉണ്ടായിരിക്കുന്നത്.
മാർലിൻ ലുവാണ്ട എന്ന കപ്പലിനു നേർക്കാണ് ഏദൻ ഉൾക്കടലിൽ ആക്രമണം. ജീവനക്കാർക്ക് പരിക്കില്ലെന്നാണ് റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായി. കപ്പലിനു നേർക്ക് മിസൈലുകൾ തൊടുത്തതായി ഹൂത്തി വക്താവ് യഹിയ സറിയ പ്രസ്താവനയിൽ പറഞ്ഞു.
ബ്രിട്ടനും അമേരിക്കയും കഴിഞ്ഞ ദിവസം ഹൂതി കേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബ്രിട്ടീഷ് കപ്പലിനുനേർക്കുള്ള ആക്രണം.
എട്ടോളം ഹൂതി കേന്ദ്രങ്ങൾക്ക് നേരെയാണ് ബ്രിട്ടനും അമേരിക്കയും നടത്തിയിരുന്നത്. രണ്ടാഴ്ച മുമ്പ് യെമനിലെ 70ഓളം ഹൂതി കേന്ദ്രങ്ങളെ ഇരു രാജ്യങ്ങളും സംയുക്തമായി ആക്രമിച്ചിരുന്നു. ആസ്ട്രേലിയ, കാനഡ, ബഹറൈൻ, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു.
ഗസ്സയിലെ ഖാൻ യൂനിസിൽ 24 മണിക്കൂറിനിടെ യുദ്ധ വിമാനങ്ങളും ടാങ്കുകളും കരസേനയും സംയുക്തമായി നടത്തിയ നീക്കത്തിൽ 11 ഫലസ്തീൻ പോരാളികളെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ലെബനന്‍റെ തെക്കൻ അതിർത്തിയിലെ വിവിധ ഇസ്രായേലി കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ഒമ്പത് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തു. ഹുനിനിനടുത്തുള്ള ഇസ്രായേൽ സൈനിക കേന്ദ്രമടക്കം ആക്രമിച്ചെന്നും ഹിസ്ബുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.