ലോക മനുഷ്യ വികസന സൂചികകളിൽ രണ്ടു പതിറ്റാണ്ടിലാദ്യമായി കഴിഞ്ഞ വർഷം അസമത്വം വർധിച്ചതായി ഐക്യരാഷ്ട്ര സഭ വികസന പ്രോഗ്രാം (യു.എൻ.ഡി.പി)യുടെ ‘‘പ്രതിസന്ധികൾ ഇല്ലാതാക്കുക: ധ്രുവീകരിക്കപ്പെട്ട ലോകത്ത് സഹകരണം പുനർവിഭാവനം ചെയ്യുക’’ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യം, ഭൗമ രാഷ്ട്രീയപരമായ ധ്രുവീകരണം തുടങ്ങിയവ കാരണമാണ് ഈ അസമത്വം വർധിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
സമ്പന്ന രാഷ്ട്രങ്ങൾ മനുഷ്യ വികസന സൂചികയിൽ വൻ മുന്നേറ്റം നടത്തുമ്പോൾ ദരിദ്ര രാജ്യങ്ങൾ കൂടുതൽ അസമത്വത്തിലേക്കു വീഴുന്നു. വിടവ് വർധിച്ചു.
110 കോടി മനുഷ്യർ കടുത്ത ദാരിദ്ര്യത്തിൽ. പകുതിയും കുട്ടികൾ. 40 ശതമാനവും സംഘർഷ ബാധിത മേഖലകളിലാണ്.
45.5 കോടി യുദ്ധ-സംഘർഷമേഖലയിൽ കഴിയുന്നവരും ദാരിദ്ര്യത്താൽ കഷ്ടപ്പെടുന്നവരുമാണ്.
2030 ൽ കൈവരിക്കാൻ ഉദ്ദേശിച്ച വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ 16ശതമാനം മാത്രമേ ആഗോളതലത്തിൽ തൃപ്തികരമായ നിലയിൽ എത്തിയിട്ടുള്ളൂ.
ദാരിദ്ര്യത്തിൽ കഴിയുന്ന ജനവിഭാഗങ്ങളിൽ പകുതിയും 18 വയസ്സിനു താഴെയുള്ളവർ. ദരിദ്ര ജനതയിൽ 83 ശതമാനം പേരും ഗ്രാമവാസികളാണ്.
ലിംഗവിവേചനം: വിദ്യാഭ്യാസത്തിലും തൊഴിലിലും കടുത്ത ലിംഗ വിവേചനം നില നിൽക്കുന്നു. ഇതു സംബന്ധിച്ച സൂചകങ്ങളിലും അസമത്വം കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.