മാധ്യമ പ്രവർത്തകരുടെ മേൽ ഇ​​സ്രാ​യേ​ൽ ബോംബിട്ടത് യുദ്ധക്കുറ്റമെന്ന് ഹ്യൂ​മ​ൺ റൈ​റ്റ്സ് വാ​ച്ച്

ബൈ​റൂ​ത്: ഉ​റ​ങ്ങി​ക്കി​ട​ന്ന മൂ​ന്ന് മാ​ധ്യ​മ ​പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​​സ്രാ​യേ​ൽ ആ​ക്ര​മ​ണം യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്നും യു.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നും അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ഹ്യൂ​മ​ൺ റൈ​റ്റ്സ് വാ​ച്ച്. തെ​ക്കു​കി​ഴ​ക്ക​ൻ ല​ബ​നാ​നി​ലെ ഗെ​സ്റ്റ് ഹൗ​സി​ൽ ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മേ​ൽ ഒ​ക്ടോ​ബ​ർ 25ന് ​ഇ​സ്രാ​യേ​ൽ ബോം​ബി​ട്ട​ത്.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ഏ​റ്റ​വും ക​ന​ത്ത ആ​ക്ര​മ​ണ​മാ​യി​രു​ന്നു ഇ​ത്. യു.​എ​സ് നി​ർ​മി​ത ജോ​യ​ന്റ് ഡ​യ​റ​ക്ട് അ​റ്റാ​ക് അ​മ്യൂ​ണി​ഷ​ൻ (​ജെ.​ഡി.​എ.​എം) ബോം​ബു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. വ്യോ​മ​സേ​ന വ​ർ​ഷി​ക്കു​ന്ന ബോം​ബ് സാ​റ്റ​ലൈ​റ്റ് സി​ഗ്ന​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് കൃ​ത്യ​മാ​യി നി​യ​ന്ത്രി​ക്കാ​നും ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കാ​നും ക​ഴി​യും.

ഒ​റ്റ​നി​ല കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ൽ പ​തി​ച്ചാ​ണ് ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. യു.​എ​സ് ക​മ്പ​നി​യാ​യ ബോ​യി​ങ്ങാ​ണ് ഈ ​ബോം​ബ് നി​ർ​മി​ച്ച​തെ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ല​വും അ​വ​ശി​ഷ്ട​ങ്ങ​ളും പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന് മ​ന​സ്സി​ലാ​യ​ത്. യു.​എ​സി​ന്റെ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​സ്രാ​യേ​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ഹ്യൂ​മ​ൺ റൈ​റ്റ്സ് വാ​ച്ചി​ന്റെ മു​തി​ർ​ന്ന ഗ​വേ​ഷ​ക​നാ​യ റി​ച്ചാ​ർ​ഡ് വെ​യി​ർ പ​റ​ഞ്ഞു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ല​ക്ഷ്യ​മി​ട്ട് ഇ​നി​യും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് ഒ​രു​റ​പ്പു​മി​ല്ല. സാ​ധാ​ര​ണ​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തു​ന്ന ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​​ന് ആ​യു​ധം ന​ൽ​കു​ന്ന​ത് യു.​എ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കാ​മ​റ​മാ​ൻ ഖ​സ്സ​ൻ ന​ജ്ജാ​ർ, ബൈ​റൂ​ത് ആ​സ്ഥാ​ന​മാ​യ അ​ൽ മ​യ​ദീ​ൻ ടി.​വി​യു​ടെ ബ്രോ​ഡ്കാ​സ്റ്റ് ടെ​ക്നീ​ഷ്യ​ൻ മു​ഹ​മ്മ​ദ് റി​ദ, ഹി​സ്ബു​ള്ള​യു​ടെ അ​ൽ മ​നാ​ർ ടി.​വി കാ​മ​റ ഓ​പ​റേ​റ്റ​ർ വി​സാം ഖാ​സിം എ​ന്നി​വ​രാ​ണ് ഹ​സ്ബ​യ​യി​ലു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​തു​വ​രെ 11 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ല​ബ​നാ​ൻ ആ​രോ​ഗ്യ മ​ന്ത്രി ഫി​റാ​സ് അ​ബൈ​ദ് പ​റ​ഞ്ഞു. യു.​എ​സ് ന​ൽ​കി​യ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടു​ണ്ടാ​വു​മെ​ന്ന് യു.​എ​സ് ഭ​ര​ണ​കൂ​ടം മേ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Human Rights Watch calls Israel's bombing of journalists a war crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.