വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വൻപരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ വിർജീനിയയിലെ ഗോൾഫ് ക്ലബിലെത്തി മടങ്ങിയ ഡോണൾഡ് ട്രംപിന് നേരെ അശ്ലീല ആംഗ്യപ്രദർശനവുമായി പ്രതിഷേധം. തുടർച്ചയായ രണ്ടാം ദിവസവും വിർജീനിയയിലെ ഗോൾഫ് ക്ലബിലെത്തി സമയം ചെലവഴിച്ച ശേഷം വൈറ്റ് ഹൗസിലേക്ക് മടങ്ങുകയായിരുന്നു അേദ്ദഹം.
തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ഭൂരിപക്ഷം േനടി രണ്ടു ദിവസം പിന്നിട്ടിട്ടും പരാജയം അംഗീകരിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല. സുരക്ഷ വാഹനങ്ങളുടെ അകമ്പടിയോടെ മടങ്ങുകയായിരുന്ന ട്രംപിന് നേരെ വഴിയരികിൽ കാത്തുനിന്ന ബൈഡൻ അനുകൂലികൾ പ്രതിഷേധം അറിയിക്കുകയായിരുന്നു. ചിലർ ട്രംപിന് നേരെ മുദ്രാവാക്യങ്ങളും ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.