ബുഡാപെസ്റ്റ്: യൂറോപ്യൻ യൂനിയന്റെ നേതൃസ്ഥാനം ഏറ്റെടുത്ത് ഹംഗറി. ആറുമാസം നീളുന്ന പ്രസിഡന്റ് സ്ഥാനം തിങ്കളാഴ്ചയാണ് ഏറ്റെടുക്കുക. പുതിയ യൂറോപ്യൻ യൂനിയൻ പാർലമെന്റ് സഖ്യം രൂപവത്കരിക്കുമെന്ന് ഹംഗറിയുടെ ജനകീയ പ്രധാനമന്ത്രിയായ വിക്ടർ ഓർബൻ അറിയിച്ചു.
യുക്രെയ്നിന് പിന്തുണ ഉൾപ്പെടെ യൂറോപ്യൻ യൂനിയന്റെ പൊതുനിലപാടിനോട് കാലങ്ങളായി എതിർപ്പ് പ്രകടിപ്പിച്ച നേതാവാണ് ഓർബൻ. അദ്ദേഹത്തിന്റെ നിലപാടുകൾ കാരണം നിരവധി കാലമായി യൂനിയനിൽ ഹംഗറി ഒറ്റപ്പെട്ടിരിക്കുകയായിരുന്നു. യൂറോപ്പിനെ വീണ്ടും മഹത്തരമാക്കുക എന്നതാണ് യൂറോപ്യൻ യൂനിയൻ നേതൃസ്ഥാനത്ത് ഹംഗറി ഉയർത്തുന്ന മുദ്രാവാക്യം.
യൂറോപ്യൻ യൂനിയൻ പ്രസിഡന്റ് പദവി 27 അംഗരാജ്യങ്ങൾ ഊഴമനുസരിച്ച് ഏറ്റെടുക്കുകയാണ് പതിവ്. അധികാരം കുറവാണെങ്കിലും യൂറോപ്പിന്റെ അജണ്ടയിൽ നിർണായക സ്വാധീനം ചെലുത്താൻ പദവി സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.