വാഷിങ്ടൺ: കോവിഡ് ബാധിച്ചയാളുടെ ശരീരത്തിൽ രോഗത്തിനെതിരായ പ്രതിരോധശേഷി അഞ്ച് മാസം വരെയെങ്കിലും നില നിൽക്കുമെന്ന പഠനവുമായി ഗവേഷകർ. ഇന്ത്യൻ വംശജനാണ് യു.എസിൽ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.
യൂനിവേഴ്സിറ്റി ഓഫ് അരിസോണയിലാണ് പഠനം നടത്തിയത്. കോവിഡ് ബാധിച്ച 6,000 പേരുടെ ആൻറിബോഡി പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്.കോവിഡ് ബാധിച്ചയാളുടെ ശരീരിത്തിലെ ആൻറിബോഡി അഞ്ച് മുതൽ ഏഴ് മാസം വരെ നില നിൽക്കുമെന്ന് അരിസോണ യൂനിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ദീപ്ത ഭട്ടാചാര്യ പറഞ്ഞു.
അതേസമയം, ശരീരത്തിൽ നില നിൽക്കുന്ന ആൻറിബോഡി േകാവിഡിൽ നിന്ന് സംരക്ഷണം തരുമോയെന്നുള്ളത് ഇപ്പോൾ പറയാനാവില്ലെന്ന് അരിസോണ യുനിവേഴ്സിറ്റി സീനിയർ വൈസ് പ്രസിഡൻറ് മൈക്കൾ ഡി.ഡാക്കെ പറഞ്ഞു. നേരത്തെയുള്ള പഠനങ്ങളെല്ലാം കോവിഡ് ആൻറിബോഡിക്ക് പരമാവധി 100 ദിവസത്തെ ആയുസാണ് പ്രവചിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.