imran khan

ഉടൻ ജയിൽ മോചിതനാകുമെന്ന സൂചന നൽകി ഇംറാൻ ഖാൻ

​ലാ​ഹോ​ർ: ഉ​ട​ൻ ജ​യി​ൽ മോ​ചി​ത​നാ​കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച് പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ. അ​ടു​ത്ത ഈ​ദ് ജ​ന​ങ്ങ​​ൾ​ക്കൊ​പ്പം ആ​ഘോ​ഷി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ലാ​ണ് ജ​യി​ൽ മോ​ചി​ത​നാ​കു​മെ​ന്ന് ഇം​റാ​ൻ സൂ​ച​ന ന​ൽ​കി​യ​ത്.

‘‘അ​ല്ലാ​ഹു​വി​ൽ പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ട്. പാ​കി​സ്താ​നെ മൂ​ടി​യ ഇ​രു​ണ്ട മേ​ഘ​ങ്ങ​ൾ ഉ​ട​ൻ അ​പ്ര​ത്യ​ക്ഷ​മാ​കും. ഞ​ങ്ങ​ളു​ടെ പോ​രാ​ട്ട​ത്തി​ന് ഫ​ല​മു​ണ്ടാ​കും. അ​ല്ലാ​ഹു എ​നി​ക്ക് വി​ജ​യം സ​മ്മാ​നി​ക്കു​മെ​ന്ന് നി​ശ്ച​യ​മു​ണ്ട്. അ​ടു​ത്ത ഈ​ദ് എ​ന്റെ ജ​ന​ത്തോ​ടൊ​പ്പം ആ​ഘോ​ഷി​ക്കും’’ എ​ന്നാ​ണ് ഇം​റാ​ൻ പോ​സ്റ്റ് ചെ​യ്ത​ത്.

അ​ധി​കാ​ര​ത്തി​ൽ ക​ടി​ച്ചു​തൂ​ങ്ങാ​നാ​ണ് ശ​ഹ​ബാ​സ് ശരീഫ് സ​ർ​ക്കാ​ർ ത​​ന്നെ ത​ട​വി​ൽ വെ​ക്കു​ന്ന​ത്. താ​ൻ ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന ദി​നം നി​യ​മ​വി​രു​ദ്ധ​മാ​യ ഭ​ര​ണം ത​ക​രു​മെ​ന്ന് അ​വ​ർ​ക്ക​റി​യാ​മെ​ന്നും ഇം​റാ​ൻ പ​റ​ഞ്ഞു.

ഇം​ഗ്ല​ണ്ടി​ലു​ള്ള മ​ക്ക​ളു​മാ​യി സം​സാ​രി​ക്കാ​നോ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഡോ​ക്ട​റെ​യോ അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​തെ​ല്ലാം കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

3023 ആ​ഗ​സ്റ്റ് മു​ത​ൽ റാ​വ​ൽ​പി​ണ്ടി​യി​ലെ അ​തി​സു​ര​ക്ഷ​യു​ള്ള അ​ദി​യാ​ല ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് പി.​ടി.​ഐ സ്ഥാ​പ​ക​ൻ​കൂ​ടി​യാ​യ ഇം​റാ​ൻ.

Tags:    
News Summary - Imran Khan hints at possible release from prison soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.