വാഷിങ്ടൺ: ഇന്ത്യയിലെ ഭക്ഷണ വൈവിധ്യം കേൾവി കേട്ടതാണ്. ലോകത്തിന്റെ ഏതുകോണിൽ പോയാലും ദാൽ മഖാനിയും ബട്ടർ ചിക്കനും പനീറും വിളമ്പുന്ന ഒരു ഇന്ത്യൻ റസ്റ്റാറന്റ് എങ്കിലും കാണാൻ സാധിക്കും. ഇത്തരത്തിൽ വൈവിധ്യമാർന്ന ഭക്ഷണം വിളമ്പുന്ന ഒരു ഇന്ത്യൻ റസ്റ്റാറന്റ് യു.എസിൽ മികച്ച ഭക്ഷണശാലയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കയാണ്.
നോര്‍ത്ത് കരോലൈനയിലെ ആഷ്വില്ലിലുള്ള 'ചായ് പാനി'യാണ് പാചകമേഖലയിൽ യു.എസിലെ വലിയ ബഹുമതിയായ കളിനറി പുരസ്കാരം സ്വന്തമാക്കിയത്. ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡ് റെസ്റ്റോറന്റാണിത്. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതാണ് ഓരോ വിഭവത്തിന്റെയും വില. യു.എസിലെ വന്‍കിട റസ്റ്റോറന്റുകളെ പിന്‍തള്ളിയാണ് 'ചായ് പാനി' ജെയിംസ് ബിയേര്‍ഡ് ഫൗണ്ടേഷന്റെ അവാര്‍ഡിന് അര്‍ഹമായത്.
ചാട്ട്, ഭേൽപൂരി, ഥാലി,ടിക്കി വട പാവുമാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ. ഭക്ഷണത്തിലെ വൈവിധ്യമാണ് ഇത്തവണ പരിഗണിച്ചതെന്ന് പുരസ്‌കാരസമിതി പറഞ്ഞു. 2009ലാണ് ആഷ്വില്ലില്‍ ചായ്പാനി റസ്റ്റാറന്റ് തുടങ്ങിയത്. ഇന്ന് അറ്റ്ലാന്റയിലും ചാര്‍ലറ്റിലുമായി എട്ട് റെസ്റ്റോറന്റുകളുണ്ട് ഇവർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.