കാലിഫോർണിയ: ഇന്ത്യൻ വംശജനായ മികി ഹോത്തി വടക്കൻ കാലിഫോർണിയയിലെ ലോദി സിറ്റിയുടെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ നഗരത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഉന്നത പദവിയിലെത്തുന്ന സിക്കുകാരനായി മികി ഹോത്തി.
കഴിഞ്ഞ വർഷം ഡെപ്യൂട്ടി മേയറായി സേവനമനുഷ്ടിച്ചിരുന്ന അദ്ദേഹം ഐകകണ്ഠ്യേനയാണ് നഗരത്തിന്റെ 117ാം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചാബിൽനിന്നുള്ള മാതാപിതാക്കളുടെ മകനായ ഹോത്തി വളർന്നത് അമേരിക്കയിലാണ്. ആംസ്ട്രോങ് റോഡിൽ സിഖ് ക്ഷേത്രം സ്ഥാപിക്കുന്നതിൽ അദ്ദേഹത്തിന്റെ കുടുംബം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.