വാഷിങ്ടൺ: യു.എസിൽ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി കൊല്ലശപ്പട്ടു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്. മാർച്ച് 11നായിരുന്നു സംഭവം. അഭിജിത്തിന്റെ മരണത്തോടെ സമീപകാലത്ത് യു.എസിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം ഒമ്പതായി. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു അഭിജിത്ത്. കാട്ടില്‍ കാറിലാണ് അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഗുണ്ടൂര്‍ സ്വദേശികളായ പരുചുരി ചക്രധര്‍- ശ്രീലക്ഷ്മി ദമ്പതികളുടെ ഏകമകനാണ് കൊല്ലപ്പെട്ട അഭിജിത്ത്.
കഴിഞ്ഞ വര്‍ഷമാണ് അഭിജിത്ത് ബോസ്റ്റണ്‍ സര്‍വകലാശാലയിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ക്ലാസ് കഴിഞ്ഞ് തിരികെയെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ കാട്ടില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഷണമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.