Indian student from Hyderabad shot dead in Washington DC

ഹൈദരാബാദ് സ്വദേശി യു.എസിൽ വെടിയേറ്റ് മരിച്ചു

വാഷിങ്ടൺ: യു.എസിൽ ഹൈദരാബാദ് സ്വദേശി വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ച വാഷിങ്ടണിലെ ഗ്യാസ് സ്റ്റേഷനിലുണ്ടായ വെടിവെപ്പിലാണ് കെ. രവി തേജ(26)മരിച്ചതെന്നാണ് റിപ്പോർട്ട്. 2022ൽ മാർച്ചിൽ ഉന്നതപഠനത്തിനായാണ് രവി തേജ യു.എസിലെത്തിയത്.

പഠനം പൂർത്തിയാക്കിയ ശേഷം യു.എസിൽ ജോലി അന്വേഷിച്ചുവരികയായിരുന്നു രവി തേജ. അതിനിടയിലാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വെടിയുണ്ട ശരീരത്തിൽ തുളച്ചുകയറിയ രവി തേജ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

അടുത്തിടെ യു.എസിൽ ഇന്ത്യൻ വംശജരായവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചിരുന്നു. കഴിഞ്ഞ മാസം തെലങ്കാന സ്വദേശിയായ വിദ്യാർഥി ചിക്കാഗോയിൽ വെടിയേറ്റ് മരിച്ചിരുന്നു.

Tags:    
News Summary - Indian student from Hyderabad shot dead in Washington DC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.