തെഹ്റാൻ: കിഴക്കൻ ഇറാനിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 51 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. നിരവധി തൊഴിലാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും ഇറാൻ സർക്കാർ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു.
തലസ്ഥാനമായ തെഹ്റാനിൽനിന്ന് 540 കിലോമീറ്റർ അകലെ തബാസിലുള്ള ഖനിയിലാണ് സ്ഫോടനം. മദാഞ്ജൂ എന്ന കമ്പനിയാണ് ഖനി പ്രവർത്തിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ അറിയിച്ചു.
മീഥൈൻ വാതക ചോർച്ചയെ തുടർന്നാണ് സ്ഫോടനമെന്ന് ഐ.ആർ.എൻ.എ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ കൽക്കരിയുടെ 71 ശതമാനവും ഈ മേഖലയിൽനിന്നാണ് ഉൽപാദിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.