തെഹ്റാൻ: തങ്ങളുടെ ഉന്നത സൈനികോദ്യോഗസ്ഥൻ ഖാസിം സുലൈമാനിയുടെ വധത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനും 47 യു.എസ് ഉദ്യോഗസ്ഥർക്കുമെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കണമെന്ന് ഇറാൻ ഇൻറർപോളിനോട് ആവശ്യപ്പെട്ടു.
ഇറാൻ ജുഡീഷ്യറി വക്താവ് ഗുലാം ഹുസൈൻ ഇസ്മായിലി ആണ് ഇക്കാര്യം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ജനുവരി മൂന്നിനാണ് ബഗ്ദാദിൽ സുലൈമാനി കൊല്ലപ്പെട്ടത്.
ഇത് രണ്ടാം തവണയാണ് ട്രംപിനും യു.എസ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഇറാൻ ഇൻറർപോളിനെ സമീപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.