തെഹ്റാൻ: ഇസ്രായേൽ ഭീഷണി തുടരുകയാണെങ്കിൽ ഇറാൻ ആണവായുധ നയത്തിൽ മാറ്റം വരുത്തുമെന്ന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ഉപദേശകൻ കമൽ ഖരാസിയുടെ മുന്നറിയിപ്പ്.
സയണിസ്റ്റ് ഭരണകൂടം ഞങ്ങളെ ആക്രമിച്ചാൽ തീരുമാനങ്ങൾ മാറ്റാൻ നിർബന്ധിതരാകും.ഞങ്ങൾക്ക് അണുബോംബ് നിർമിക്കാൻ പദ്ധതിയില്ല. എന്നാൽ ഞങ്ങളുടെ നിലനിൽപിനു ഭീഷണിയായാൽ ആണവ നയങ്ങളിൽ മാറ്റംവരുത്തുകയല്ലാതെ മറ്റുവഴിയില്ലെന്നും ഖരാസി പറഞ്ഞു. ഇസ്രായേലുമായി സംഘർഷം തുടരുന്നതിനിടെയാണ് ഇറാന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ ഇറാന്റെ എംബസി ലക്ഷ്യമിട്ട് ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു. മറുപടിയായി ഇറാൻ ഇസ്രായേലിലേക്ക് മിസൈൽ ആക്രമണവും നടത്തി.
അതേസമയം, രാജ്യാന്തര ആണവ ഏജൻസി പ്രതിനിധികളും ഇറാനിലെ ആണവായുധ ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ച പുരോഗമനാത്മകാണെന്നു പറഞ്ഞാലും പ്രകടമായ പുരോഗതി ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്ന് ഐ.എ.ഇ.എ അറിയിച്ചു. വിഷയത്തിൽ ഇറാൻ സഹകരിക്കുന്നില്ലെന്ന് ഐ.എ.ഇ.എ മേധാവി റാഫേൽ ഗ്രോസി കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.