ജറൂസലം: ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കോവിഡിന്‍റെ പുതിയ വകഭേദം ഇസ്രയേലിലും. ഇസ്രയേൽ ആരോഗ്യമന്ത്രാലയം രോഗവിവരം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
'ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദം ഇസ്രയേലിലും സ്ഥിരീകരിച്ചു' -ആരോഗ്യമന്ത്രാലയം അറിയിച്ചു. മലാവിയിൽനിന്ന് മടങ്ങിയെത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും വിദേശത്തുനിന്ന് മടങ്ങിയ രണ്ടുപേരിൽ രോഗലക്ഷണങ്ങളുണ്ടെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിരവധി തവണ പരിവർത്തനം സംഭവിക്കാൻ സാധ്യതയുള്ള കോവിഡിന്‍റെ പുതിയ വകഭേദമാണ് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചിരുന്നു.
മാരകമായ രീതിയിൽ രോഗവ്യാപനത്തിന് കാരണമാകുന്ന വകഭേദമാണെന്നാണ് കണക്കുകൂട്ടൽ. ബി.1.1.529 എന്നാണ് പുതിയ വകഭേദത്തിന്‍റെ ശാസ്ത്രീയ നാമം. ദക്ഷിണാഫ്രിക്കയിൽ 22 പേരിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.