ജറൂസലം: 24 മണിക്കൂറിനിടെ ഗസ്സ മുനമ്പിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 61 പേർ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലുണ്ടായ രണ്ട് ആക്രമണങ്ങളിൽ രണ്ട് സ്ത്രീകളും അവരുടെ നാല് മക്കളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സ്ത്രീകളിലൊരാൾ ഗർഭിണിയായിരുന്നുവെന്ന് അൽ അഖ്സ ആശുപത്രി അധികൃതർ പറഞ്ഞു. ഒന്നുമുതൽ ഒമ്പത് വരെ വയസ്സ് പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ. തെക്കൻ നഗരമായ ഖാൻ യൂനിസിലുണ്ടായ ഇരട്ട ആക്രമണങ്ങളിലാണ് 12 പേർ കൊല്ലപ്പെട്ടത്.
2023 ഒക്ടോബർ ഏഴിനാരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 46,645 ആയി ഉയർന്നു. 110,012 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ ഇസ്രായേൽ ആക്രമണം സമാധാന കരാർ ആസന്നമാണെന്ന സൂചന നൽകുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.