പ്രിട്ടോറിയ: ജയിലിൽ കഴിയവെ ആരോഗ്യ കാരണങ്ങൾ പറഞ്ഞ് പരോളിലിറങ്ങിയ ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡൻറ് ജേക്കബ് സുമയെ വീണ്ടും അഴിക്കുള്ളിലാക്കാൻ ഉത്തരവ്. കോടതിയലക്ഷ്യത്തിന് 15 മാസ തടവ് അനുഭവിക്കുന്നതിനിടെ കഴിഞ്ഞ സെപ്റ്റംബറിലാണ് ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ പരോളിലിറങ്ങിയത്.
2009- 19 കാലയളവിൽ രണ്ടു തവണ പ്രസിഡൻറായിരുന്നു സുമ. കഴിഞ്ഞ ജൂണിലാണ് കോടതി കുറ്റക്കാരനായി കണ്ട് ശിക്ഷ വിധിച്ചത്. ഇതിനെതിരെ ജനം തെരുലിറങ്ങിയതോടെ സംഘർഷങ്ങളിൽ 350ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. സുമക്കെതിരെ അഴിമതി ഉൾപ്പെടെ മറ്റു കേസുകളും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.