കേരള ഇസ്ലാമിക അസോസിയേഷൻ ഓഫ് ബ്രിട്ടിഷ് കൊളംബിയ ഈദ് ഉൽ ഫിത്ർ ആഘോഷം

കാനഡ ബ്രിട്ടീഷ് കൊളംബിയയിലെ മുസ്ലിം മലയാളീ കൂട്ടായ്മയായ കേരള ഇസ്ലാമിക അസോസിയേഷൻ ഓഫ് ബ്രിട്ടിഷ് കൊളംബിയ (കെ.ഐ.എ.ബി.സി) ഈദ് ഉൽ ഫിത്ർ ആഘോഷം സംഘടിപ്പിച്ചു. വെള്ളിയാഴ്ചയായിരുന്നു കാനഡയിൽ ചെറിയ പെരുന്നാൾ പെരുന്നാൾ. ജുമുഅ നമസ്കാരാനന്തരം തുടങ്ങിയ പരിപാടിയിൽ കുട്ടികളുടെ വിവിധ കല പരിപാടികൾ ഏറെ ശ്രദ്ധിക്ക​പ്പെട്ടു​.

പ്രസിഡന്റ് മുഹമ്മദ് ഹാറൂൻ ഈദ് സന്ദേശം കൈമാറി. കെ.ഐ.എ.ബി.സി സിസ്റ്റേഴ്സ് ഫോറം കമ്മിറ്റി അംഗം റിസ്‌മ കരീം കൂട്ടായ്മയുടെ ഭാവി പരിപാടികൾ വിശദീകരിച്ചു.

കാനഡയിലെ സ്റ്റുഡന്റ്സിൻറെ കൂട്ടായ്മയായ ടി.എൽ.എം അംഗം സൽമാനുൽ ഫാരിസ് സംസാരിച്ചു. പരിപാടിയിൽ ഐസ ഇസ്മായിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ റാഫി നന്ദിയും പറഞ്ഞു. ശേഷം കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി . ശേഷം റമദാനിൽ നടന്ന ഖുർആൻ മനഃപാഠമാക്കൽ, ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നടന്നു . എല്ലാം ഈദ് ഗിഫ്റ്റ് വിതരണം ചെയ്തു.

ജോലി, പഠനം , സ്ഥിരതാമസം എന്നീ ആവശ്യാർഥം ബ്രിട്ടീഷ് കൊളംബിയ ഭാഗത്ത് താമസിക്കുന്ന മലയാളികൾക്ക് info@kiabc.ca എന്ന ഈമെയിലിൽ ബന്ധപ്പെടാവുന്നതാണെന്നു കെ.ഐ.എ.ബി.സി അറിയിച്ചു.

Tags:    
News Summary - Kerala Islamic Association of British Columbia Eid Ul Fitr celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.