ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ മോശമായ സാഹചര്യങ്ങളെ തുടർന്ന് മലയാളിയായ സിസ്റ്റർ തെരേസ ക്രാസ്റ്റയും ഏതാനും ഇന്ത്യക്കാരുമടക്കം 80 പേരെ നാറ്റോ, അമേരിക്കൻ വിമാനങ്ങൾ കാബൂളിൽനിന്ന് തജികിസ്താൻ തലസ്ഥാനമായ ദുഷാൻബെയിൽ എത്തിച്ചു. സിസ്റ്റർ തെരേസയെയും ഒപ്പമുള്ള ഇന്ത്യക്കാരെയും വ്യോമസേന വൈകാതെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം.
കാസർകോട് ബേള പെരിയടുക്ക സ്വദേശിയായ സിസ്റ്റർ തെരേസ 17ന് നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റ് എടുത്തിരുന്നു. അതിനിടെയാണ് 15ന് കാബൂൾ താലിബാെൻറ നിയന്ത്രണത്തിലായത്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലേക്ക് നിരവധി േപരെ കൊണ്ടുവന്നെങ്കിലും, തിക്കുതിരക്കുകൾക്കിടയിൽ കാബൂളിൽനിന്നു പുറപ്പെട്ട വിമാനങ്ങളിൽ കയറാൻ സിസ്റ്റർ തെരേസക്കും മറ്റും കഴിഞ്ഞിരുന്നില്ല.
ഇതിനിടെ നാറ്റോ, അമേരിക്കൻ വിമാനങ്ങൾ കാബൂളിൽനിന്ന് ഖത്തറിെൻറ തലസ്ഥാനമായ ദോഹയിൽ എത്തിച്ച 146 ഇന്ത്യക്കാർ സുരക്ഷിതമായി ഡൽഹിയിൽ എത്തി. നാലു വിമാനങ്ങളിലായാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 104 പേരെ വിസ്താര വിമാനത്തിലും 30 പേരെ ഖത്തർ എയർവേസിലും 11 പേരെ ഇൻഡിഗോയിലുമാണ് കൊണ്ടുവന്നത്. ഒരാളെ എയർ ഇന്ത്യയിൽ എത്തിച്ചു. അഫ്ഗാനിലെ വിവിധ വിദേശ കമ്പനികളിൽ ജോലി ചെയ്തിരുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.