ന്യൂയോർക്: ഖലിസ്ഥാൻ അനുകൂലി അമൃത്പാൽ സിങ്ങിന് പിന്തുണയുമായി ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ വൻ പ്രതിഷേധം. ഞായറാഴ്ച വൈകീട്ട് റിച്ച്മോണ്ട് ഹില്ലിലെ ബാബാ മഖാൻ ഷാ ലുബാന സിഖ് സെന്ററിൽ നിന്ന് കാർ റാലിയായാണ് പ്രതിഷേധക്കാർ ടൈംസ് സ്ക്വയറിൽ എത്തിയത്.
ഖലിസ്ഥാനി പതാകയുമായി സംഗീതത്തിന്റെയും ഉച്ചത്തിലുള്ള ഹോണടികളുടെയും അകമ്പടിയോടെയായിരുന്നു കാർ റാലി. സിഖ് ചിത്രങ്ങൾ തലങ്ങുംവിലങ്ങും പ്രദർശിപ്പിച്ച വലിയ ബിൽബോർഡുകളുമായി ട്രക്കുകളും റാലിയിൽ അണിനിരന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച സംഘം അമൃത്പാൽ സിങ്ങിനെ സ്വതന്ത്രനാക്കുക എന്ന ആവശ്യം ഉന്നയിച്ചു.
ടൈംസ് സ്ക്വയറിൽ വൻതോതിൽ സുരക്ഷ സേനയെ വിന്യസിച്ചിരുന്നു. വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്കു മുന്നിൽ ഖലിസ്ഥാൻ അനുകൂലികൾ തടിച്ചുകൂടിയതിന് പിറ്റേന്നാണ് ടൈംസ് സ്ക്വയറിലേക്ക് റാലി നടത്തിയത്. ലണ്ടനിലും സാൻഫ്രാൻസിസ്കോയിലും നേരത്തേ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കുനേരെ ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.