പ്യോങ്യാങ്: പുതുവർഷത്തിൽ കൊറിയക്കാർക്ക് നന്ദി പറഞ്ഞ് കിം ജോങ് ഉൻ. നോർത്ത് കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ നടന്ന പുതുവത്സരാഘോഷത്തിനിടയിലാണ് കിമ്മിെൻറ സന്ദേശം വായിച്ചത്. പ്യോങ്യാങ്ങിലെ കിം സുങ് സ്ക്വയറിൽ പടക്കം പൊട്ടിക്കൽ, ഗാനാലാപനം, നൃത്തം എന്നിവയോടുകൂടിയ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. വിവിധ പ്രകടനങ്ങൾക്ക് ശേഷമാണ് പ്രസിഡൻറിെൻറ സന്ദേശം വായിച്ചത്. ജനുവരി ഒന്നിന് കിം സാധാരണയായി ടെലിവിഷൻ പ്രസംഗം നടത്താറുണ്ട്. ഇത്തവണ അതുണ്ടായില്ല എന്നത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.
പുതുവത്സരക്കത്തിൽ 'പ്രയാസകരമായ സമയങ്ങളിൽ തെൻറ നേതൃത്വത്തെ പിന്തുണച്ചതിന് കിം ജോങ് ഉൻ ഉത്തര കൊറിയക്കാർക്ക് നന്ദി പറഞ്ഞിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് നടക്കുന്ന ആദ്യ പാർട്ടി കോൺഗ്രസാണ് ഇത്തവണത്തേത്. ജനുവരി ആദ്യം പരിപാടി നടക്കുമെന്ന് സംസ്ഥാന മാധ്യമങ്ങൾ അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തീയതി വെളിപ്പെടുത്തിയിട്ടില്ല.
'രാജ്യത്തുടനീളമുള്ള എല്ലാ കുടുംബങ്ങൾക്കും കൂടുതൽ സന്തോഷവും ആരോഗ്യവും ആശംസിക്കുന്നു' -കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പ്രക്ഷേപണം ചെയ്ത കത്തിൽ കിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.